കോഴിക്കോട് : (https://truevisionnews.com/) എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വെറും പിആർ അഭ്യാസങ്ങളായി മാറിയെന്ന് ഷാഫി പറമ്പിൽ എംപി. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി പറമ്പില്‍ പരിഹസിച്ചു. ഒരു കാര്യം പറയാം. ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ അവരുടെ എല്ലാ അഭിമുഖവും കാഴ്ചപ്പാടും തയ്യാറാക്കി വെച്ചിട്ടുണ്ട്. – അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾ ജനകീയ പൾസ് അറിഞ്ഞാണെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കലഗോലു പ്രത്യേകിച്ച് പരീക്ഷണം ഒന്നും ഇവിടെ നടത്തുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി എന്നു കാര്യങ്ങള്‍ ചെയ്യുക. ഇവിടുത്തെ ജനങ്ങളില്‍ നിന്ന് കിട്ടുന്ന പള്‍സും പാര്‍ട്ടി ജനങ്ങളോട് പറയാനുള്ള കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും പാര്‍ട്ടിയും യുഡിഎഫും ആലോചിച്ചിട്ട് തന്നെ തീരുമാനിക്കുക.
അല്ലാതെ ഇതിനെല്ലാം മേലെ ഞങ്ങള്‍ ആരെയെങ്കിലും സ്ഥാപിച്ചിട്ട് അവരെന്താ പറയുന്നത് എന്ന് നോക്കിയിട്ടല്ല പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ വേറൊരു സംവിധാനം പൂര്‍ണമായും പിആര്‍ മാത്രമായിട്ട് മാറുന്നത് നമ്മള്‍ കാണുന്നില്ലേ? കിഫ്ബി പോലും ഒരു പിആര്‍ പ്രവര്‍ത്തനമായിട്ട് മാറുകയല്ലേ. പത്തോ നൂറോ കോടി രൂപ കിഫ്ബിയില്‍ നിന്ന് പരസ്യത്തിന് എടുത്തു കൊടുക്കുകയല്ലേ. ഒമ്പതര ശതമാനം പലിശക്കൊക്കെ പൈസ എടുത്തിട്ട് അതിന് പരസ്യത്തിന് ചിലവാക്കുക എന്ന് പറഞ്ഞാല്‍ – അദ്ദേഹം പറഞ്ഞു.
അതേസമയം മോഹൻലാലുമായുള്ള അഭിമുഖത്തിൽ തന്റെ കുട്ടിക്കാല ഓർമ്മകൾ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചു . 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. തന്റെ വീട്ടിലെ പതിനാലാമത്തെ കുട്ടിയാണ് താനെന്നും എന്നാൽ തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അച്ഛനും അമ്മയും ഈശ്വരവിശ്വാസമുള്ള ആളുകൾ ആയിരുന്നോ എന്ന ചോദ്യത്തിന്, ഈശ്വര വിശ്വാസം മാത്രമല്ല, അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഭൂതപ്രേത കാര്യങ്ങളിലെല്ലാം വിശ്വാസം ഉണ്ടായിരുന്ന ആളുകളായിരുന്നു എന്നായിരുന്നു പിണറയായിയുടെ മറുപടി.
അച്ഛനേക്കാൾ കൂടുതൽ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളിൽ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അതേസമയം അമ്മ (കല്യാണി) ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
'എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ.' തന്റെ ഏറെ പ്രിയപ്പെട്ട ആഴത്തിലുള്ള ബന്ധവും അദ്ദേഹം പങ്കുവയ്ക്കാതിരുന്നില്ല.
അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.
ShafiParambil mocks Mohanlal's 'interview' kandum mindiyum eruvar with the Chief Minister





























