Feb 24, 2026 06:24 PM

തിരുവനന്തപുരം : ( www.truevisionnews.com ) കേരളത്തിൽ ഇനി പുതുയുഗ കേരളമാണ് വരാൻ പോകുന്നതെന്ന് ഷാഫി പറമ്പിൽ എം പി. നവകേരളത്തിന്റെ പേരിൽ നടത്തിയതെല്ലാം പരാജയപ്പെട്ടു. സർവ്വേ നടന്നാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസിൽ എന്തെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായി. അതിൽ നിന്ന് ഒരു മാറ്റവും വരില്ല. പ്രശ്നങ്ങൾ ഓരോ ദിവസും കൂടിക്കൂടി വരികയാണ്.

സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം കാരണം ജനങ്ങൾക്ക് ജീവൻ നഷ്ടമാവുകയാണ്. ജനങ്ങളുടെ പണം എടുത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതാണ് ചോദ്യം ചെയ്യുന്നത്. സർക്കാർ ഉത്തരവ് ഇറക്കം മുമ്പേ എങ്ങനെ പാർട്ടി സെക്രട്ടറി നിർദ്ദേശം കൊടുത്തു. കോടതിയെ ബോധ്യപ്പെടുത്താനുള്ള നിയമ പോരാട്ടം തുടരും. ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇതൊന്നും വേണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

നിയമ സഭ തിരഞ്ഞെടുപ്പ്, നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നു. കാര്യങ്ങൾ സുഖമായി മുന്നോട്ടു പോകുന്നു. കാര്യമായ തർക്കങ്ങളും ഇല്ല. എംപിമാർ മത്സരിക്കുന്ന കാര്യം സജീവ ചർച്ചയല്ല. എംപിമാർ മത്സരിക്കുന്നത് അനിവാര്യമാണ് എന്ന തീരുമാനത്തിലേക്ക് ഒന്നും എത്തിയിട്ടില്ല.

ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകുന്നത് കോൺഗ്രസ് പാർട്ടിയാണ്. അത് മെച്ചപ്പെട്ട രീതിയിൽ തുടരണം എന്നാണ് ആഗ്രഹം. അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. അങ്ങനെ ഒരു നീക്കം നടന്നു. അതിനെ ശക്തമായി എതിർത്തു.

പ്രമേയത്തിൽ സംഘടനയുടെ പേരില്ലാതെ, ദൗർഭാഗ്യകരം എന്ന വാക്ക് ഉപയോഗിച്ചു. രേഖാമൂലം എതിർത്ത് കത്ത് നൽകി. യഥാർത്ഥത്തിലെ ദൗർഭാഗ്യകര സംഭവം യൂത്ത് കോൺഗ്രസ് പ്രതിഷേധമല്ല. ചൈനയുടെയും, കൊറിയൻ വസ്തുക്കൾ കൊണ്ടുവന്നതാണ് ദൗർഭാഗ്യകരമെന്നും ഷാഫി കൂട്ടിച്ചേർത്തു.

shafi parambil mp against navakerala survey

Next TV

Top Stories










News from Regional Network