---
title: "മമ്മൂട്ടിയും മോഹന്‍ലാലുമെന്ന മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്; കൊല്ലം തുളസി"
english_title: "Kollam Thulasi's new interview goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34329/kollam-thulasis-new-interview-goes-viral"
published_at: "2022-03-28T10:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62413bda6de58_kollm thulasi.jpg"
keywords: []
---

# മമ്മൂട്ടിയും മോഹന്‍ലാലുമെന്ന മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്; കൊല്ലം തുളസി

> **Lead Summary:** മലയാള സിനിമയിലെ താര സംഘടന അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ചില അപാകതകളുണ്ടെന്ന് നടന്‍ കൊല്ലം തുളസി. മഹാ നടന്‍ ആയാല്‍ മാത്രം പോരെന്നും നല്ല ഭരണാധികാരിയാകണമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി പറഞ്ഞു.

## Article Content

മലയാള സിനിമയിലെ താര സംഘടന അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ചില അപാകതകളുണ്ടെന്ന് നടന്‍ കൊല്ലം തുളസി. മഹാ നടന്‍ ആയാല്‍ മാത്രം പോരെന്നും നല്ല ഭരണാധികാരിയാകണമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി പറഞ്ഞു.

ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല.

പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ് ഇന്നുള്ളത്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല.

‘മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്നം വരുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അവരോട് പറയാന്‍ മമ്മൂട്ടിയ്ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ.

ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്.

ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. സുരേഷ് ഗോപി വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ കമ്മിറ്റിയില്‍ വരണം’- കൊല്ലം തുളസി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34329/kollam-thulasis-new-interview-goes-viral)