Feb 19, 2026 08:37 PM

കൊച്ചി:( www.truevisionnews.com ) ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

കേസിന്റെ കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജാംഷെഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ഈ പരിശോധനകൾ സൗജന്യമായി നടത്തി ഫലം വേഗത്തിൽ ലഭ്യമാക്കാമെന്ന് ലബോറട്ടറി അധികൃതർ ഉറപ്പുനൽകിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഈ സാമ്പിളുകൾ പരിശോധനയ്ക്കായി കൈമാറിയത്. കൂടാതെ, പ്രതികളുടെ ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും, ഇതിനാവശ്യമായ വിവരങ്ങൾ കൈമാറാൻ മൊബൈൽ സേവനദാതാക്കളോട് ഉത്തരവിടുകയും ചെയ്തു.

Sabarimala gold robbery case; SIT tells court that chargesheet will be filed by March 31

Next TV

Top Stories










GCC News