'അയിന്? സ്വന്തം കാര്യം നോക്കിയാൽ പോരെ?': വാലന്റൈൻസ് ദിന പോസ്റ്റിന് താഴെ ചൊറിഞ്ഞെത്തിയവർക്ക് ജിഷിൻ മോഹന്റെ മാസ് മറുപടി

'അയിന്? സ്വന്തം കാര്യം നോക്കിയാൽ പോരെ?': വാലന്റൈൻസ് ദിന പോസ്റ്റിന് താഴെ ചൊറിഞ്ഞെത്തിയവർക്ക് ജിഷിൻ മോഹന്റെ മാസ് മറുപടി
Feb 18, 2026 11:01 AM | By Anusree vc

സോഷ്യൽ മീഡിയയിലെ അതിരുവിട്ട കമന്റുകൾക്ക് ചുട്ട മറുപടിയുമായി നടൻ ജിഷിൻ മോഹനും നടി അമേയ നായരും. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇരുവരും പങ്കുവച്ച ചിത്രത്തിന് താഴെ പരിഹാസവുമായെത്തിയ വ്യക്തിക്കെതിരെയാണ് താരങ്ങൾ രംഗത്തെത്തിയത്.

ജിഷിന്റെ മുൻഭാര്യയും നടിയുമായ വരദയെ പരാമർശിച്ചുകൊണ്ടായിരുന്നു ഒരാളുടെ മോശം കമന്റ്. "സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയാൽ പോരെ?" എന്ന പരോക്ഷമായ ചോദ്യത്തിലൂടെ ജിഷിനും അമേയയും ഇതിന് മറുപടി നൽകി. വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കമന്റുകൾക്ക് തക്കതായ മറുപടി നൽകിയ താരങ്ങളെ പിന്തുണച്ച് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

"ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല". പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകൾ.

"എനിക്ക് അത്രം രസമായി തോന്നുന്നില്ല.. ഇതു കാണുമ്പോള്‍ വേറെ ഒരിടത്തു നെഞ്ചുപൊട്ടുമാകും. വരദ പാവം. പുറമെ മുഖം മൂടി അണിഞ്ഞ് വെറുത്തു, മറന്നു എന്നൊക്കെ പറയും. പക്ഷേ സ്ത്രീകള്‍ ഒരിക്കലും മറക്കില്ല. മറന്ന പോലെ നടക്കും", എന്നായിരുന്നു കമന്റ്.

"അയിന്? നിങ്ങളാണോ തീരുമാനിക്കുന്നത് ? സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയിട്ട് പോരെ കണ്ടവന്‍റെ കുടുംബത്തില്‍ വരുന്നത്", എന്നാണ് ജിഷിന് മോഹൻ മറുപടിയായി കുറിച്ചത്. "എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയല്ലേ, ചേച്ചി ചേച്ചിടെ കാര്യ മാത്രം പറഞ്ഞിട്ട് പൊയ്ക്കോ. എല്ലാവരും ചേച്ചിടെ കാഴ്ചപ്പാടില്‍ അല്ല. ഒരാള്‍ പോയതു കൊണ്ട് ആരുടേയും ജീവിതം അവസാനിക്കുന്നുമില്ല", എന്ന് അമേയയും കമന്റിന് മറുപടി നൽകി.


" target="_blank">

Jishin Mohan's mass response to those who commented on his Valentine's Day post

Next TV

Related Stories
നിഷി ഗോവിന്ദിന്റെ ശിവപാദം ശ്രദ്ധേയമായി

Feb 17, 2026 10:57 PM

നിഷി ഗോവിന്ദിന്റെ ശിവപാദം ശ്രദ്ധേയമായി

നിഷി ഗോവിന്ദിന്റെ ശിവപാദം...

Read More >>
Top Stories










News Roundup