തിരുവനന്തപുരം : (https://truevisionnews.com/) കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വർണവില വർധിച്ചത്.
പവന് 1240 രൂപയുടെ വർധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റിന്റെ സ്വർണവില 10,710 രൂപയായി ഉയർന്നു. 43, 9 കാരറ്റിന്റെ വിലയും ഉയർന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകം.
അതേസമയം, ആഗോളവിപണിയിലും സ്വർണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് വില 4400 ഡോളറായാണ് ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഫെബ്രുവരിയിൽ 1.3 ശതമാനം ഉയർന്ന് 4609 ഡോറായി.
Today's gold price (January 12)


































