തിരുവനന്തപുരം: (https://truevisionnews.com/) ഡിജിറ്റൽ പ്രസ്സിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിൽ ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Youth commits suicide by pouring petrol on digital press and setting it on fire


































