Jan 12, 2026 07:41 AM

തിരുവനന്തപുരം: (https://truevisionnews.com/)  മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ രൂപത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിൻ്റേയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു.

താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നൽ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, ബട്ട് നീ താങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നുണ്ട്.

നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. ദാറ്റ്സ് ആൾ. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്.

ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും രാഹുൽ ചോദിക്കുന്നു.

Third rape case, Rahul Mangkoota threatening message to night-time woman

Next TV

Top Stories










News Roundup