Jan 11, 2026 03:49 PM

തിരുവനന്തപുരം: (https://truevisionnews.com/) മൂന്നാം ബലാത്സം​ഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര പരാമർശവുമായി പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയായ അതിജീവിതയെ ക്രൂരമായ ലൈം​ഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗം ചെയ്തെന്ന വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഇത്തരത്തിൽ അതിക്രൂരമായ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

പാലക്കാട് ഒളിവിൽ താമസിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി ക്രമങ്ങളും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ​രാഹുൽ മാങ്കൂട്ടത്തിലിൻ്റെ 'സാംസങ്ങ് ഫോൾഡിം​ഗ്' ഫോൺ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ലൈം​ഗിക ശേഷി പരിശോധന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഡിഎൻഎ പരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ 12 കാരണങ്ങളാണ് റിമാൻഡ് റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വീഡിയോകൾ പകർത്തിയ പ്രതിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ദുരുപയോഗം ചെയ്തിട്ടുളളതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.




Third rape complaint, nude videos of survivor recorded, remand report

Next TV

Top Stories










News Roundup