---
title: "പ്രതിസന്ധിയിൽ ഉഴലാത്ത പോരാളി: റിമിക്ക് ഇന്ന്  38; ആശംസകളുമായി പ്രിയപ്പെട്ടവർ"
english_title: "Crisis-free fighter: Rimi today 38; Greetings dear ones"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3358/crisis-free-fighter-rimi-today-38-greetings-dear-ones"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ac32e0bebe_remy.jpg"
keywords: []
---

# പ്രതിസന്ധിയിൽ ഉഴലാത്ത പോരാളി: റിമിക്ക് ഇന്ന്  38; ആശംസകളുമായി പ്രിയപ്പെട്ടവർ

> **Lead Summary:** റിമി ടോമി എന്ന ഗായിക ആരാണ് മലയാളിക്ക് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെ ഒരംഗം എന്ന് മിക്കവരും പറയും. കാരണം വര്ഷങ്ങളായി പ്രേക്ഷക മനസ്സുകളിലും, സ്വീകരണമുറികളിലും റിമി നിറയാൻ തുടങ്ങിയിട്ട്. അവതാരക ആയും, ഗായികയായും അഭിനേത്രിയായും, എന്തിനു അധികം പറയുന്നു മാതൃകയാക്കാൻ പോകുന്ന ഒരു വ്യക്തി അതാണ് റിമി ടോമി പ്രേക്ഷകർക്ക്.

## Article Content

റിമി ടോമി എന്ന ഗായിക ആരാണ് മലയാളിക്ക് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെ ഒരംഗം എന്ന് മിക്കവരും പറയും. കാരണം വര്ഷങ്ങളായി പ്രേക്ഷക മനസ്സുകളിലും, സ്വീകരണമുറികളിലും റിമി നിറയാൻ തുടങ്ങിയിട്ട്. അവതാരക ആയും, ഗായികയായും അഭിനേത്രിയായും, എന്തിനു അധികം പറയുന്നു മാതൃകയാക്കാൻ പോകുന്ന ഒരു വ്യക്തി അതാണ് റിമി ടോമി പ്രേക്ഷകർക്ക്.

ചിരിച്ചു കൊണ്ട് മാത്രമേ നമ്മൾ റിമിയെ കണ്ടിട്ടുള്ളൂ. ഉള്ളിൽ വലിയൊരു കടൽ ഇരമ്പുമ്പോഴും പോസിറ്റിവിറ്റിയുടെ ഒരു തരിമ്പ് എവിടെയെങ്കിലും തേടുന്ന ആളാണ് റിമിയെന്നു പ്രിയപ്പെട്ടവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുഹൃത് ബന്ധത്തിനും കുടുംബത്തിനിനും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന റിമി 38 ലേക്ക് കടക്കുകയാണ്. റിമിയെ കുറിച്ച് പ്രിയപെട്ടവരുടെ വാക്കുകൾ.

കാലം എത്ര ആയിന്നറിയുമോ. നമ്മൾ ഈ പരിപാടി തുടങ്ങിയിട്ട് അല്ലെ. ഒരുപാട് പ്രെഷ്യസ് മെമ്മറീസ് ഉണ്ട് നമുക്കിടയിൽ. ഓരോ വർഷം കഴിയും തോറും ചെറുപ്പമായി വരുന്ന റീമി ഡാർലിങ്. സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ. നിരവധി വർഷങ്ങളുടെ സൗഹൃദത്തിനും സംഗീതത്തിനും ആശംസകൾ. എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ ജ്യോത്സന നേർന്നത്.

തങ്ങളുടെ പ്രിയപെട്ടവൾക്ക് ആശംസകളേകി ആദ്യം എത്തിയത് വിധുവും ദീപ്തിയുമാണ്. തങ്ങൾക്ക് ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ആളാണ് റിമിയെന്നും ഇരുവരും സോഷ്യൽ മീഡിയ വഴി കുറിച്ചു. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. അവളുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് താനെന്നും വിധു കുറിച്ചു.

റിമിയുടെ നാത്തൂനും നടിയുമായ മുക്തയും പ്രിയപ്പെട്ട ചേച്ചിക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി. റിമിയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയ്ക്ക് മീശമാധവൻ സിനിമയിൽ റിമി പാടിയ ഗാനം പശ്ചാത്തലമാക്കിയ വീഡിയോ ആണ് മുക്ത പങ്കിട്ടത്. ഞങ്ങൾ പാടാൻ തുടങ്ങിയ കാലം മുതൽ എനിക്കറിയാവുന്നതാണ് ഈ പെൺകുട്ടിയെ, എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ എന്ന ആശംസയാണ് രഞ്ജിനി നൽകിയത്.

ചേച്ചി ഒരു സംഭവം തന്നെ...റിമുൻറെ വില എല്ലാരും അറിയാൻ കിടക്കുന്നെ ഒള്ളു....കരുത്തുറ്റ സ്ത്രീ എന്നു അക്ഷരാർത്ഥത്തിൽ വിളിക്കാൻ കഴിയുന്ന ആളാണ് റിമി ചേച്ചി. ചേച്ചി ഞങ്ങൾ ഉണ്ട് കൂടെ കീപ്പ് ഗോയിങ് എന്നാണ് റിമിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രേക്ഷകർ ആശംസിക്കുന്നത്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ തങ്ങളുടെ റിമി ചേച്ചിക്ക് കഴിവ് ഉണ്ടാകട്ടെ എന്നും ആരാധകർ ആശംസിക്കുന്നു.

എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന പ്രകൃതം; കുടുംബത്തിന്റെ നട്ടെല്ലായവൾ; പ്രതിസന്ധിയിൽ ഉഴലാത്ത പോരാളി എന്നുള്ള വിശേഷണങ്ങളും പ്രിയപ്പെട്ടവർ റിമിക്ക് നൽകുന്നുണ്ട്. കുടുംബത്തിന്റെ ഐക്യത്തിന്, വളർച്ചയ്ക്ക് എല്ലാം റിമിയാണ് കാരണമെന്നും പ്രേക്ഷകർ ചൂണ്ടികാണിക്കുന്നു. 2000 മുതൽ ഇന്ന് ഈ നിമിഷം വരെ റിമി പ്രേക്ഷകർക്കിടയിൽ താരമാണ്.

അവതാരകയായി ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതൽ തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ശേഷമാണ് റിമി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3358/crisis-free-fighter-rimi-today-38-greetings-dear-ones)