രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടി; ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി യുവമോര്‍ച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടി; ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി യുവമോര്‍ച്ച
Jan 8, 2026 07:42 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടിയുമായി യുവമോര്‍ച്ച. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡൻ്റ് വേണുഗോപാൽ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. നടപടിക്ക് പിന്നില്‍ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്ന് വേണുഗോപാൽ വ്യക്തമാക്കി.

രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ആവശ്യപ്പെട്ടിരുന്നു . വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതി.

തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം.

തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, ഇത് പൂർണമായി തള്ളുകയാണ് യുവതിയുടെ ഭർത്താവ്.

Action taken against husband of woman who filed complaint against Rahul Mangkootatil; Yuva Morcha says he has been removed from office

Next TV

Related Stories
കൊല്ലത്ത് മധ്യവയസ്കയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Jan 9, 2026 04:00 PM

കൊല്ലത്ത് മധ്യവയസ്കയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് മധ്യവയസ്കയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
'രാഷ്ട്രീയ ഗുഢാലോചന സംശയിക്കുന്നു', പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ, പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്

Jan 9, 2026 03:48 PM

'രാഷ്ട്രീയ ഗുഢാലോചന സംശയിക്കുന്നു', പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ, പൊലീസിൽ പരാതി നൽകി കോൺ​ഗ്രസ്

പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ എ തങ്കപ്പനെതിരെ പോസ്റ്ററുകൾ, പൊലീസിൽ പരാതി നൽകി...

Read More >>
'കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ' -  കെ.എൻ.ബാലഗോപാൽ

Jan 9, 2026 03:09 PM

'കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ' - കെ.എൻ.ബാലഗോപാൽ

'കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ' - ...

Read More >>
Top Stories

News Roundup