---
title: "വാറ്റ് ചാരായാം കൊണ്ടുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വച്ച് പിടിച്ചു; അഞ്ജന അപ്പുക്കുട്ടന്‍"
english_title: "Anjana Appukuttan talks about the incident where she was caught at the airport while fetching VAT liquor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33436/anjana-appukuttan-talks-about-the-incident-where-she-was-caught-at-the-airport-while-fetching-vat-liquor"
published_at: "2022-03-23T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623acd3b29fc7_anjana appukuttan.jpg"
keywords: []
---

# വാറ്റ് ചാരായാം കൊണ്ടുവരുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വച്ച് പിടിച്ചു; അഞ്ജന അപ്പുക്കുട്ടന്‍

> **Lead Summary:** മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. താരം കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

## Article Content

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. താരം കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

ഒരു ഇറാനിക്കാരനാണ് എന്നെ പിടിച്ച് വച്ച് ചോദ്യം ചെയ്യുന്നത്. അര മണിക്കൂറോളം അയാളെന്നോട് പലതും ചോദിച്ചു. എനിക്കാണെങ്കില്‍ ഭയങ്കര ടെന്‍ഷനും. കൂടെ ഉള്ളവരെല്ലാം പോയി. എന്നെ മാത്രം പിടിച്ചു വച്ച് ചോദ്യം ചെയ്യുന്നു. ബാഗ് തുറക്കുന്നുണ്ട് എങ്കിലും അതിലുള്ള സാധനങ്ങളെ കുറിച്ച് അല്ല, എന്നെ കുറിച്ചാണ് അയാള്‍ ചോദിക്കുന്നത്.

എന്റെ നെറ്റിയില്‍ മൂകാംബിക ദേവിയുടെ സിന്ദൂര കുറി ഉണ്ടായിരുന്നു. അതിനെ കുറിച്ചായി അയാളുടെ ചോദ്യം. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞ് ഒപ്പിച്ചു. അവസാനം അയാള്‍ ചോദിച്ചു,will you marry എന്ന്. എന്റെ സകല റിലെയും പോയി. ഒരു വിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.

അങ്ങനെ എന്നെ പിടിയ്ക്കുന്നത് സ്ഥിരം കലാപരിപാടിയാണ്. ഒരിക്കല്‍ ഉഗാണ്ടയില്‍ പോയി വരുമ്പോഴും പിടിച്ചു. ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്പ്രൈറ്റ് പോലുള്ള ഡ്രിങ്ക്‌സില്‍ മിക്സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു.

ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റില്‍ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാന്‍ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തു അഞ്ജന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33436/anjana-appukuttan-talks-about-the-incident-where-she-was-caught-at-the-airport-while-fetching-vat-liquor)