---
title: "അവര്‍ എന്റെ ഡോക്ടറുടെ അടുത്ത് പോയി അന്വേഷിച്ചു, തട്ടിപ്പോയാല്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമല്ലേ: ഇന്നസെന്റ്"
english_title: "Actor Innocent's new interview goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33339/actor-innocents-new-interview-goes-viral"
published_at: "2022-03-22T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239f9b0a14ce_innocent.jpg"
keywords: []
---

# അവര്‍ എന്റെ ഡോക്ടറുടെ അടുത്ത് പോയി അന്വേഷിച്ചു, തട്ടിപ്പോയാല്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമല്ലേ: ഇന്നസെന്റ്

> **Lead Summary:** കാന്‍സറിന്റെ പിടിയിലായിരുന്ന സമയത്ത് തനിക്ക് സിനിമയില്‍ വേഷം നല്‍കുന്നതിന് നിര്‍മാതാക്കള്‍ കാണിച്ച വേവലാതിയെക്കുറിച്ച് നടന്‍ ഇന്നസെന്റ്. തന്നെ അഭിനയിപ്പിക്കണമോ എന്ന് നിര്‍മാതാക്കള്‍ വേവലാതിപ്പെട്ടിരുന്നുവെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചികിത്സിക്കുന്ന ഡോക്ടറെ പോയി കണ്ട് എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അന്വേഷിച്ചതായും താരം പറയുന്നു.

## Article Content

കാന്‍സറിന്റെ പിടിയിലായിരുന്ന സമയത്ത് തനിക്ക് സിനിമയില്‍ വേഷം നല്‍കുന്നതിന് നിര്‍മാതാക്കള്‍ കാണിച്ച വേവലാതിയെക്കുറിച്ച് നടന്‍ ഇന്നസെന്റ്. തന്നെ അഭിനയിപ്പിക്കണമോ എന്ന് നിര്‍മാതാക്കള്‍ വേവലാതിപ്പെട്ടിരുന്നുവെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചികിത്സിക്കുന്ന ഡോക്ടറെ പോയി കണ്ട് എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അന്വേഷിച്ചതായും താരം പറയുന്നു.

ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയിലെ സംവിധായകന്‍ പറയാറുണ്ട്, ഇന്നസെന്റാണ് ആ റോള്‍ ചെയ്യുന്നതെങ്കില്‍ നന്നാവും. അപ്പോള്‍ നിര്‍മാതാവ് പറയും അയാള്‍ തന്നെ വേണോ.

അയാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിക്കണോ, അഭിനയിപ്പിക്കാന്‍ സാധിക്കുമോ എന്നൊക്കെ. അവര്‍ അത് ചോദിക്കാനുള്ള കാരണം, എനിക്ക് മൂന്നാമത്തെ പ്രാവശ്യമാണ് കാന്‍സര്‍ വന്നത്.

ഡയറക്ടര്‍ പറഞ്ഞിട്ട് വന്നതെന്നും പറഞ്ഞ് എന്നെ ഒരു നിര്‍മാതാവ് വന്ന് കണ്ടിരുന്നു. എന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ കാണുന്നത് പോലെയൊക്കെ തന്നെ, കുഴപ്പമൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഇല്‍ഫക്ഷനൊക്ക ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറഞ്ഞു.

അവര്‍ ആലോചിക്കുന്നത് ആ ഒരു റോള്‍ ഞാന്‍ ചെയ്താല്‍, പടം കഴിയുന്നതിന് മുമ്പ് തട്ടി പോയാല്‍ അത് വരെ ചിലവാക്കിയ പണം മുഴുവന്‍ പോകുമെന്നാണ്. നമുക്ക് ഈ കാര്യത്തില്‍ ഒരു ഗ്യാരണ്ടി പറയാന്‍ പറ്റിലല്ലോ. അതിന് ദൈവം വിചാരിക്കണം,” ഇന്നസെന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33339/actor-innocents-new-interview-goes-viral)