കണ്ണൂർ നുച്യാട് വീട്ടില്‍ സൂക്ഷിച്ച 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ നുച്യാട് വീട്ടില്‍ സൂക്ഷിച്ച 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു
Dec 20, 2025 01:03 PM | By VIPIN P V

ഉളിക്കല്‍(കണ്ണൂർ ): ( www.truevisionnews.com ) നുച്യാട് വീട്ടില്‍ നിന്നും 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. നെല്ലിക്കല്‍ ബിജുവിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന ബിജുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഭാര്യയും മകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയ സമയത്താണ് മോഷണം നടന്നത്.

വീട്ടില്‍ ബിജുവിന്റെ അച്ഛന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ ചായ കുടിക്കാന്‍ കടയിലേക്ക് പോയ സമയത്താകാം ആഭരണങ്ങള്‍ നഷ്ടമായതെന്ന് കരുതുന്നു. വീടിന്റെ വാതില്‍ ലോക്ക് ചെയ്യാതെയായിരുന്നു അച്ഛന്‍ പുറത്തേക്ക് പോയത്. ബിജുവും കുടുംബവും വീട്ടിലേക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടും പരിസരവും കൃത്യമായി അറിയുന്നവരാകാം കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസും കുടുംബവും. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

27 pavan gold jewellery kept at a house in Nuchyad Kannur stolen Police have launched an investigation

Next TV

Related Stories
കണ്ണ് തെറ്റിയാൽ മാല പോകും...! ബസ്സില്‍ വെച്ച് കോഴിക്കോട് സ്വദേശിനിയുടെ മാല കവരാന്‍ ശ്രമിച്ച സ്ത്രീകൾ പിടിയിൽ

Dec 20, 2025 03:06 PM

കണ്ണ് തെറ്റിയാൽ മാല പോകും...! ബസ്സില്‍ വെച്ച് കോഴിക്കോട് സ്വദേശിനിയുടെ മാല കവരാന്‍ ശ്രമിച്ച സ്ത്രീകൾ പിടിയിൽ

യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍....

Read More >>
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Dec 20, 2025 02:38 PM

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ...

Read More >>
സപ്ലൈകോ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന്

Dec 20, 2025 02:15 PM

സപ്ലൈകോ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന്

സപ്ലൈകോ ക്രിസ്മസ്–പുതുവത്സര മേള, ഉദ്ഘാടനം ഡിസംബർ 22ന്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

Read More >>
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

Dec 20, 2025 01:37 PM

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ...

Read More >>
 'ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും'-  സണ്ണി ജോസഫ്

Dec 20, 2025 01:07 PM

'ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും'- സണ്ണി ജോസഫ്

ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; നാലുപേർക്ക് പരിക്ക്

Dec 20, 2025 12:21 PM

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; നാലുപേർക്ക് പരിക്ക്

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; നാലുപേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup