പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, നാല് പഞ്ചായത്തുകളിൽ നിയന്ത്രണം

പാലക്കാട് ജില്ലയിൽ  ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, നാല് പഞ്ചായത്തുകളിൽ നിയന്ത്രണം
Dec 15, 2025 07:40 PM | By Susmitha Surendran

പാലക്കാട്‌: ( www.truevisionnews.com) ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായാണ് നിയന്ത്രണം.

രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി നിർത്തിവെക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

African swine fever confirmed in Palakkad

Next TV

Related Stories
കെ എസ് ആർ ടി സി ബസ് വീൽ ഊരിത്തെറിച്ച് നിയന്ത്രണം വിട്ടു; ഡിവൈഡറിൽ ഇടിച്ചാൽ അപകടം ഒഴിവായി

Dec 15, 2025 09:31 PM

കെ എസ് ആർ ടി സി ബസ് വീൽ ഊരിത്തെറിച്ച് നിയന്ത്രണം വിട്ടു; ഡിവൈഡറിൽ ഇടിച്ചാൽ അപകടം ഒഴിവായി

കെ എസ് ആർ ടി സി ബസ് വീൽ ഊരിത്തെറിച്ച് നിയന്ത്രണം വിട്ടു; ഡിവൈഡറിൽ ഇടിച്ചാൽ അപകടം...

Read More >>
പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാനാണ് യൂണിയൻ സർക്കാരിന്റെ ശ്രമം ; പ്രതിഷേധവുമായി മുഖ്യമന്ത്രി

Dec 15, 2025 09:09 PM

പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാനാണ് യൂണിയൻ സർക്കാരിന്റെ ശ്രമം ; പ്രതിഷേധവുമായി മുഖ്യമന്ത്രി

മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയൻ സർക്കാർ...

Read More >>
ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം,  കുട്ടിയുടെ നില ​ഗുരുതരം

Dec 15, 2025 08:13 PM

ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം, കുട്ടിയുടെ നില ​ഗുരുതരം

തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം, കുട്ടിയുടെ നില ​ഗുരുതരം ...

Read More >>
Top Stories

News Roundup