കൊല്ലം: ( www.truevisionnews.com) കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം. നിലമേൽ വാഴോടാണ് സംഭവം.
കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. കാറിൽ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
Pilgrims' vehicle meets with accident: Two dead, child in critical condition

































