രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി
Dec 15, 2025 10:54 AM | By Athira V

( https://moviemax.in/ ) കൊല്ലം സുധിയുടെ മരണ ശേഷം വിവാദങ്ങൾ പിന്തുടരുന്ന രേണു സുധിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. വസ്ത്ര ധാരണയിലും അഭിനയത്തിലും രൂപത്തിലും ഉൾപ്പടെ രേണു ചെയ്യുന്ന എല്ലാ കാര്യത്തിലും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്.

ബിഗ് ബോസില്‍ മത്സരിച്ചതോടെ ജീവിതത്തില്‍ കുറേയേറെ മാറ്റങ്ങളുണ്ടായെന്ന് രേണു പറഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ വരെ രേണു ചേച്ചി എന്ന് വിളിച്ച് അടുത്ത് വന്ന് സംസാരിക്കാറുണ്ട്. ഇപ്പോൾ അഭിനയത്തിനേക്കാൾ കൂടുതൽ ഉദ്‌ഘാടന തിരക്കുകളിലാണ് രേണു.

വീടിനെക്കുറിച്ചും, കല്യാണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്നെങ്കിലും അങ്ങനെ സംഭവിച്ചാല്‍ മക്കളുടെ പേരിലുള്ള വീട്ടിലേക്ക് പോവില്ലെന്നും, സ്വന്തമായി വീട് എടുക്കുകയോ, വാടകയ്ക്ക് പോവുകയോ ചെയ്യും എന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.

സാധാരണക്കാരായി തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്. ലക്ഷ്വറി ലൈഫൊന്നുമില്ല. ഒരു ആര്‍ഭാടം പോലുമില്ല. കുഞ്ഞുകുട്ടികളൊക്കെ എന്നെ കാണുമ്പോള്‍ ഇപ്പോള്‍ ഓടി വരുന്നുണ്ട്. ബിഗ് ബോസിന് ശേഷമാണ്. നേരത്തെ സുധിച്ചേട്ടനും ഇതുപോലെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ടമാര്‍ പഠാറിന് ശേഷം കുഞ്ഞുപിള്ളേര്‍ വരെ സുധിച്ചേട്ടാ എന്ന് വിളിച്ച് ഓടി വരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസിന് മുന്‍പ് ആളുകള്‍ക്ക് സുധിച്ചേട്ടന്റെ വൈഫ് രേണു സുധിയെ അറിയാം. ബിഗ് ബോസിന് ശേഷം എല്ലാവര്‍ക്കും അറിയാം.

ഒരുപരിധി വരെ പ്രൈവസി പ്രശ്‌നമാണ്. പൊതുസ്ഥലങ്ങളില്‍ അങ്ങനെ പറയാനും പറ്റില്ലല്ലോയെന്നായിരുന്നു പ്രൈവസിയെക്കുറിച്ച് ചോദിച്ചപ്പോള്‍ രേണു പറഞ്ഞത്. മെയ്ന്‍സ്ട്രീം വണ്‍ലൈറ്റിന് സംസാരിക്കവെയായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഞാന്‍ എപ്പോഴും സ്റ്റാറ്റസ് ഇടുന്ന ആളാണ്. സീക്രട്ട് കാര്യങ്ങളൊന്നും ഒളിച്ച് വെക്കുന്ന ആളല്ല. എന്റെ വാട്‌സാപ്പ് നമ്പറുള്ളവര്‍ക്കറിയാം. ഞാന്‍ ഉറങ്ങുന്നത് വരെ സ്റ്റാറ്റസ് ഇടും. ഇപ്പോള്‍ ലവ് സോംഗ്‌സ് കൂടുതലാണല്ലോയെന്ന് ചോദിച്ചപ്പോള്‍ അനുരാഗമാണോ, മുഹബത്താണോ എന്നൊക്കെ രണ്ട് വര്‍ഷം കഴിഞ്ഞ് അറിയാം.

അപ്പോള്‍ എല്ലാം തീരുമാനിച്ചല്ലേ, മതം മാറും അല്ലേ എന്ന ചോദ്യത്തിന് അയ്യോ, ഇനി അടുത്ത പ്രശ്‌നം അതായിരിക്കും എന്നായിരുന്നു രേണുവിന്റെ മറുപടി. എന്നെക്കുറിച്ച് അറിയേണ്ടവരെയെല്ലാം ഞാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. കസേരയിട്ട് നമുക്ക് ഇരുന്ന് സംസാരിക്കാം. എന്നെ സ്‌നേഹിക്കാന്‍ പത്ത് പേരുണ്ടെങ്കില്‍ അത് മതി എനിക്ക്.

ആള്‍ക്കാര്‍ ചോദിച്ചിട്ടാണ് പാട്ട് പാടുന്നത്. ഇവള്‍ക്കിത് നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്നവര്‍ കാണണം, ഇവരൊക്കെ ചോദിച്ചിട്ടാണ് ഞാന്‍ പാടുന്നതെന്ന്. രേണുവിനെ ഇപ്പോള്‍ കേരളത്തില്‍ കിട്ടുന്നില്ലെന്നാണ് ട്രോളുകള്‍. കാറിനെക്കുറിച്ച് വിശേഷമൊന്നും പറയാനില്ല. എനിക്ക് ഓടിക്കാനറിയില്ല. വണ്ടി ഓടിക്കുന്നവരുടെ അടുത്ത് ഇരിക്കും എന്നേയുള്ളൂ. കുറച്ച് ടിപ്പിക്കല്‍ മലയാളികളുടെ ചിന്തകളാണ് പ്രശ്‌നം.

അവര് തലകുത്തി മറിഞ്ഞിട്ടും ഒന്ന് സംഭവിക്കാത്തതിന്റെ പ്രശ്‌നങ്ങളാണ്. ആകെ ഇത്തിരിയേയുള്ളൂ. അവിടെ പോവുന്നു, ഇവിടെ പോവുന്നു, നാട മുറിക്കുന്നു. ഇതൊന്നും അവര്‍ക്ക് സഹിക്കില്ല. അവരുടെ ഫ്രസ്‌ട്രേഷന്‍ അവര്‍ തെറിവിളിച്ച് തീര്‍ക്കുന്നു.

നേര്‍ക്കുനേരെ വന്ന് സംസാരിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ എന്റെ കാര്യത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ സംസാരിക്കാറുള്ളത്. രണ്ട് വര്‍ഷം കഴിഞ്ഞ് ഒന്നുകില്‍ വിവാഹം കഴിക്കും, അല്ലെങ്കില്‍ ഇല്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.


Renusudhi in love, next marriage after two years

Next TV

Related Stories
'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

Dec 15, 2025 12:22 PM

'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ അനുകൂലിച്ച് അഖിൽ മാരാർ , പ്രതികരണവുമായി അവതാരക കെ ബി ശാരിക...

Read More >>
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories










News Roundup