( https://moviemax.in/) നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ കൂടെ ആദ്യം മുതൽ ഒപ്പം നിന്ന വ്യക്തിയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിന്റെ വിധി വന്ന സമയത്ത് അതിജീവിത അനുഭവിച്ച മനോവിഷമത്തെയും ഭാഗ്യലക്ഷ്മി തന്നെയാണ് പുറത്ത് പറഞ്ഞതും.
കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് അനുകൂലമായി മാെഴി മാറ്റിയ ഭാമയെക്കുറിച്ച് നേരത്തെ ഭാഗ്യലക്ഷ്മി സംസാരിച്ചു. മെമ്മറി കാർഡ് കോടതിയുടെ കയ്യിൽ നിന്നാണ് പുറത്ത് പോയത്. അതിന് മറുപടി കിട്ടിയിട്ടില്ല. ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. ക്വട്ടേഷനാണെന്ന് വ്യക്തമാണ്. അത് പൾസർ സുനി പറയുന്നുണ്ട്. പക്ഷെ ആര് ക്വട്ടേഷൻ കൊടുത്തു എന്ന് തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
ഈ ക്വട്ടേഷൻ അന്വേഷിക്കണം, ഈ പെൺകുട്ടിക്ക് നേരെ നടന്നിരിക്കുന്നത് അനീതിയാണ് എന്നൊക്കെ പറയുമ്പോഴാണ് അതിജീവിതമാർക്ക് വിശ്വാസം വരുന്നത്. ആ ചേർത്ത് പിടിക്കൽ ഉണ്ടായില്ല. കോടതിയുടെ മുന്നിൽ വാദിയും പ്രതിയും ഒന്ന് തന്നെയാണെന്ന് വെക്കാം. വെറുതെ ഒരു പ്രോപ്പർട്ടിയുടെ കേസ് അല്ല. പരസ്പരം രണ്ട് പേർ തമ്മിലുള്ള പ്രശ്നമല്ല. കാറിനുള്ളിൽ പീഡിപ്പിക്കപ്പെട്ട ക്വട്ടേഷനെക്കുറിച്ചാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്.
ചില പ്രസ്ഥാനത്തിന്റെ ആളുകൾ ഇരുന്ന് ന്യായീകരിക്കുന്നുണ്ട്. പക്ഷെ അവരെല്ലാം മറന്ന് പോകുന്നു. അവരുടെയും പെൺമക്കൾക്കും അവരുടെ വീട്ടിലെ സ്ത്രീകൾക്കും കൂടി വേണ്ടിയാണ് ഈ പോരാട്ടം നടന്ന് കൊണ്ടിരിക്കുന്നത്.
ഗൂഡാലോചന തെളിയിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഇതിന് വ്യക്തമായ തെളിവുകളുണ്ട്. എന്തുകൊണ്ട് 21 പേർ മൊഴി മാറ്റി. ഭാമ എന്ന പെൺകുട്ടി എന്നോട് പേഴ്സണലി സംസാരിച്ചതാണല്ലോ. ഇത് ഇന്ന ആൾ തന്നെയാണ് ചെയ്തത് എന്ന്.
എന്നിട്ട് കോടതിയിൽ വന്ന് മാെഴി മാറ്റി. എന്തുകൊണ്ട് മൊഴി മാറ്റി. പൊലീസിൽ ഒന്ന് പറഞ്ഞ് കോടതിയിൽ മറ്റൊന്ന് പറയുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് സംശയിക്കുക തന്നെ വേണം എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
Why did Bhama change her statement? Actress attack case, dubbing artist Bhagyalakshmi's statement in favor of Dileep






























_(17).jpeg)



