തിരുവനന്തപുരം: ( https://truevisionnews.com/ )ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷന് സമീപത്ത് താമസിച്ചിരുന്ന രാജൻ എന്ന രാജപ്പൻ നായരെ കൊലപെടുത്തിയ കേസിലെ പ്രതിയായ മകൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഉളിയഴാത്തറ സ്വദേശിയായ ജയസൂര്യ എന്ന് വിളിക്കുന്ന രാജേഷിനെയാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ചെമ്പഴന്തി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോർപ്പറേറ്റ് സൊസൈറ്റിയിൽ പണയപ്പെടുത്തി കിട്ടിയ 15000 രൂപയിൽ നിന്നും പ്രതിക്ക് കൊടുത്ത വിഹിതം കുറഞ്ഞു പോയതിൽ ഉള്ള വിരോധത്തിലാണ് അച്ഛനായ രാജപ്പൻ നായരെ രാജേഷ് കൊലപ്പെടുത്തിയത്. തടിക്കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാജൻ മരിച്ചത്.
തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണമായത്. സംഭവം കണ്ടുനിന്ന ദൃസാക്ഷികളായ പ്രതിയുടെ അമ്മ കൂറുമാറുകയും, സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിലും മറ്റും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കാൻ കാരണമായത്.
Thiruvananthapuram: Court finds son guilty of father's murder, sentencing on Monday
































