തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ വോട്ടെണ്ണലിനായി പത്ത് കേന്ദ്രങ്ങൾ സജ്ജമാക്കി

തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ വോട്ടെണ്ണലിനായി പത്ത് കേന്ദ്രങ്ങൾ സജ്ജമാക്കി
Dec 11, 2025 08:39 PM | By Roshni Kunhikrishnan

ഇടുക്കി:( https://truevisionnews.com/ ) തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനായി ഇടുക്കിയിൽ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കി. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്‍റ് ഹൈസ്കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം മൂന്നാർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുമാണ്.

അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളും, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രമായി കരിമണ്ണൂർ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻ ഹൈസ്കൂളും, കട്ടപ്പന മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളുമാണ്. സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Ten centers set up for vote counting in Idukki

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് ; വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ

Dec 11, 2025 11:00 PM

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് ; വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ

തദ്ദേശ തിരഞ്ഞെടുപ്പ്, വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ,...

Read More >>
തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി തിങ്കളാഴ്ച്ച

Dec 11, 2025 10:11 PM

തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി തിങ്കളാഴ്ച്ച

തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി...

Read More >>
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം

Dec 11, 2025 09:02 PM

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം

ചിത്രപ്രിയയുടെ കൊലപാതകം , അലൻ ഓടിരക്ഷപ്പെട്ടു, കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്...

Read More >>
ദൈവമേ....പിടിവള്ളിയായി കയർ; കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ

Dec 11, 2025 08:09 PM

ദൈവമേ....പിടിവള്ളിയായി കയർ; കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ...

Read More >>
'രാഹുലേട്ടന്റെ കൂടെ ഉണ്ടാകും, പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്താലും പാലക്കാട് എംഎൽഎ അല്ലെ’; കെഎസ്‌യു ജില്ലാ സെക്രട്ടറി

Dec 11, 2025 07:54 PM

'രാഹുലേട്ടന്റെ കൂടെ ഉണ്ടാകും, പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്താലും പാലക്കാട് എംഎൽഎ അല്ലെ’; കെഎസ്‌യു ജില്ലാ സെക്രട്ടറി

രാഹുലേട്ടന്റെ കൂടെ ഉണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെഎസ്‌യു പാലക്കാട് ജില്ലാ...

Read More >>
Top Stories

News Roundup