( https://moviemax.in/ ) നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ജനത ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇലക്ഷൻ ചർച്ചകൾ മാറ്റിവെച്ച് ഇന്ന് ഒരു ദിവസം ഈ കോടതി വിധിയിലേക്ക് കേരളം ഉറ്റുനോക്കുന്നു.
ഇന്നത്തെ ദിവസം ഒന്നെങ്കിൽ ദിലീപ് എന്ന താരത്തിന്റെ ഉയർത്തെഴുന്നേൽപ്പോ അല്ലെങ്കിൽ ഒടുക്കമോ ആയി രേഖപ്പെടുത്തും. പതിനൊന്ന് മണിയോടെ കോടതിയിൽ നടപടികൾ ആരംഭിക്കും. കോടതിയിലേക്ക് പുറപ്പെടും മുമ്പ് രാവിലെ തന്നെ വൈക്കം മഹാദേവ ക്ഷേത്ര ദർശനത്തിനായി ദിലീപ് എത്തിയിരുന്നു.
വൻ പോലീസ് സുരക്ഷ വലയത്തിലാണ് നടൻ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ച് മടങ്ങിയത്. താരത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ വീഡിയോയുടെ കമന്റ് ബോക്സ് മുഴുവൻ നീതിദേവതയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളവരുടെ വാക്കുകളാണ്.
അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നത് തന്നെയാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നതെന്ന് കമന്റുകളിൽ വ്യക്തം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നടന് അതുവരെ മലയാളികൾക്ക് ഇടയിൽ ഉണ്ടായിരുന്ന ഇമേജ് തകർന്ന് വീണു. എത്ര പ്രാർത്ഥിച്ചാലും സത്യത്തെ മറവ് ചെയ്യാൻ കഴിയില്ലെന്നാണ് നടനോടുള്ള രോഷം പ്രകടിപ്പിച്ച് പലരും കുറിച്ചിരിക്കുന്നത്.
ആര് ഏതൊക്കെ ചെയ്താലും കർമ എന്നൊന്നുണ്ട്. അതിൽ നിന്ന് ആരും രക്ഷപെടില്ല, സത്യം ജയിക്കട്ടെ നീതി ലഭിക്കട്ടെ, എല്ലാവരെയും വിലയ്ക്കെടുത്തുന്നുള ഗർവ്വിൽ നിയമവും നിയമവ്യവസ്ഥയും പണച്ചാക്കിൽ മറിയുമെന്ന തിരിച്ചറിവുള്ള നടനാണ് ദിലീപ്, തെറ്റ് ചെയ്തിട്ടില്ലെകിൽ രക്ഷപ്പെടണം എന്നായിരുന്നു ആഗ്രഹം. കാരണം ദിലീപ് ഏട്ടനെ ഒരുപാട് ഇഷ്ടമുണ്ടായിരുന്നു അതേ സമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിഷക്കപ്പെടണം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിലീപിനോട് വെറുപ്പ് മാത്രമെ തോന്നിയിട്ടുള്ളു... എന്നിങ്ങനെയാണ് ദിലീപുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ. ദിലീപ് കുറ്റം ചെയ്തുവെന്ന് എല്ലാവർക്കും അറിയാമെന്നും പക്ഷെ തെളിവുകൾ ഇല്ലാതെ എങ്ങനെ ശിക്ഷിക്കും എന്നതാണ് ദിലീപിന്റെ കാര്യത്തിലും നടക്കാൻ പോകുന്നത് എന്ന് കുറിച്ചവരുമുണ്ട്.
നടി ഭാമ അടക്കം ഇരുപത്തിയെട്ടോളം സാക്ഷികൾ കേസിൽ കൂറുമാറി മൊഴി നൽകിയിരുന്നു. അതുപോലെ നിയമവ്യവസ്ഥയേയും നടൻ വിലയ്ക്കെടുത്ത് കാണുമോ അതിജീവിതയ്ക്ക് നീതി ലഭിക്കാതെ പോകുമോയെന്ന ആശങ്കയും കേരള ജനതയ്ക്കുണ്ട്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന് അതിജീവിത തന്നെ വിചാരണ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
Actress attack case, Dileep, verdict that will determine his future



























