പാലക്കാട്: ( www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണമെന്ന് ബിജെപി. എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നുണ്ടെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികദാരിദ്ര്യം പിടിച്ചവനാണെന്ന് ഷാഫിക്കറിയാം. രാഹുലിനെ സംരക്ഷിക്കേണ്ട കാര്യം ഷാഫിക്ക് ഉണ്ട്. ഉടൻ കൂടുതൽ കഥകൾ പുറത്തു വരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് പൊലീസ്. വയനാട്- കർണാടക അതിർത്തിയിൽ തിരച്ചിൽ ശക്തമാണ്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിലായി.
മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിൻ്റെ ഡ്രൈവറിനെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.
Shafi knows that Rahul is sexually deprived, says Prashant Sivan






























_(17).jpeg)

.jpeg)
