( www.truevisionnews.com) 2025 മേയ്- ജൂണ്‍ മാസത്തില്‍ കേരള പരീക്ഷാഭവന്റെ നേതൃത്വത്തില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഫലമറിയാം. നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്കായി മേയില്‍ നടത്തിയ പരീക്ഷയുടെ ഫലവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സര്‍വീസിലുള്ള അധ്യാപകര്‍ക്ക് https://ktet.kerala.gov.in/results_may_2025/ വഴി ഫലമറിയാം. ജൂണ്‍മാസത്തിലെ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് https://ktet.kerala.gov.in/results_june_2025/ എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫലമറിയാം. വെബ്‌സൈറ്റില്‍ വിശദമായ സ്‌കോര്‍ കാര്‍ഡിനൊപ്പം ഒരോ പേപ്പറിനും ലഭിച്ച വിശദമായ മാര്‍ക്ക് കൂടി ഉണ്ടാകും.
വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും ആവശ്യമാണ്. പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
Kerala Teacher Eligibility Test Exam Result
































