കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷവും വില ഉയർന്നു . ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.
ബുധനാഴ്ച പവന് 92,040 രൂപയുണ്ടായിരുന്ന സ്വർണവില ഇന്ന് രാവിലെ 1680 രൂപ വർധിച്ച് 93,720 രൂപയിലെത്തുകയായിരുന്നു. ഗ്രാമിന് 210 രൂപ വർധിച്ച് 11,715 രൂപയിലുമെത്തിയിരുന്നു. ഉച്ചയോടെ വീണ്ടും വില ഉയരുന്നതാണ് കണ്ടത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 9695 രൂപയായും പവന് 480 രൂപ വർധിച്ച് 77650 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയിൽ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിലും വലിയ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.
Gold price, November 13

































