---
title: "നവ്യ നായരെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് വിനായകന്‍"
english_title: "Now, Vinayakan is talking about his first meeting with Navya Nair."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32367/now-vinayakan-is-talking-about-his-first-meeting-with-navya-nair"
published_at: "2022-03-17T19:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623341aa946fe_navya.jpg"
keywords: []
---

# നവ്യ നായരെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് വിനായകന്‍

> **Lead Summary:** വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ”ഒരുത്തീ” എന്ന സിനിമയില്‍ നടന്‍ വിനായകന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ, നവ്യ നായരുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍.

## Article Content

വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ”ഒരുത്തീ” എന്ന സിനിമയില്‍ നടന്‍ വിനായകന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ, നവ്യ നായരുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍.

നവ്യയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് വെള്ളിത്തിര എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയില്‍ ഒരു മൂന്ന് സീന്‍ മാത്രം അഭിനയിക്കാന്‍ ചെന്നതാണ്. പിന്നെ എന്റെ ഭാഗ്യത്തിന് അതൊരു പത്തന്‍പത് സീന്‍ അഭിനയിക്കാനുള്ള ഒരു ക്യാരക്ടറായി മാറി.

അന്നാണ് നവ്യയെ കാണുന്നത്. പിന്നീട് ചതിക്കാത്ത ചന്തു എന്ന സിനിമയിലാണ് നവ്യയും ഞാനും ഒരുമിച്ച് അഭിനയിച്ചത്. അതല്ലാതെ വേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പിന്നെ കല്യാണം കഴിഞ്ഞ് അവര്‍ തിരിച്ചുവന്ന ഈ ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം,” താരം പറയുന്നു.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റൈ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32367/now-vinayakan-is-talking-about-his-first-meeting-with-navya-nair)