---
title: "'വാരിയംകുന്നൻ' രണ്ട് ഭാഗങ്ങളായി  ആഗോള സിനിമയായി  പുറത്തിറക്കുമെന്ന്- കോമ്പസ് മൂവീസ്"
english_title: "'Wariamkunnan' will be released as a global film in two parts - Compass Movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3220/wariamkunnan-will-be-released-as-a-global-film-in-two-parts-compass-movies"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6131c814ecede_variyan.jpg"
keywords: []
---

# 'വാരിയംകുന്നൻ' രണ്ട് ഭാഗങ്ങളായി  ആഗോള സിനിമയായി  പുറത്തിറക്കുമെന്ന്- കോമ്പസ് മൂവീസ്

> **Lead Summary:**  വാരിയംകുന്നൻ സിനിമയെ സംബന്ധിച്ച് നിർമ്മാതാക്കളായ കോമ്പസ് മൂവീസിൻ്റെ ഔദ്യോഗിക പ്രതികരണം സോഷ്യൽമീഡിയയിൽ വന്നിരിക്കുകയാണ്.ചിത്രം രണ്ട് ഭാഗങ്ങളിലായി ആഗോള സിനിമയായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ് പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്. ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

## Article Content

 വാരിയംകുന്നൻ സിനിമയെ സംബന്ധിച്ച് നിർമ്മാതാക്കളായ കോമ്പസ് മൂവീസിൻ്റെ ഔദ്യോഗിക പ്രതികരണം സോഷ്യൽമീഡിയയിൽ വന്നിരിക്കുകയാണ്.ചിത്രം രണ്ട് ഭാഗങ്ങളിലായി ആഗോള സിനിമയായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ് പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്. ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

കോമ്പസ് മൂവീസ് വാരിയം കുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒറു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്‍റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3220/wariamkunnan-will-be-released-as-a-global-film-in-two-parts-compass-movies)