---
title: "ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ല;  സംഭവം ഇങ്ങനെ ..."
english_title: "Kunchacko Boban refuses to act with Dileep; The incident is as follows ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32174/kunchacko-boban-refuses-to-act-with-dileep-the-incident-is-as-follows"
published_at: "2022-03-16T21:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623204b5d8db1_dileep.jpg"
keywords: []
---

# ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ല;  സംഭവം ഇങ്ങനെ ...

> **Lead Summary:** മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ആണ് തുളസിദാസ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ചുള്ള തുളസിദാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായയിരുന്നുവെന്നുമാണ് തുളസിദാസ് പറയുന്നത്.

## Article Content

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ആണ് തുളസിദാസ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ചുള്ള തുളസിദാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായയിരുന്നുവെന്നുമാണ് തുളസിദാസ് പറയുന്നത്.

ദോസ്ത് എന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹം മനസ് തുറന്ന്. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.  

പുതിയ തലമുറയിലെ കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദിലീപ് ഒക്കെ. ദിലീപ് പുതിയ തലമുറ അല്ലെന്ന് തന്നെ പറയാം. ദിലീപ് എന്റെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ദിലീപ് താരം അല്ലാത്തതിനാല്‍ എന്നോട് നന്നായി പെരുമാറിയിട്ടുണ്ട്. എന്നാണ് തുളസിദാസ് പറയുന്നത്. പിന്നാലെയാണ് അദ്ദേഹം ദിലീപിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സംസാരിക്കുന്നത്.

'മായപ്പൊന്‍മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. പക്ഷെ ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു എന്ന് തുളസിദാസ് ഓര്‍ക്കുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് എന്നോട് പറഞ്ഞതാണ്. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കണ്ട് തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ സിനിമ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

'കുഞ്ചാക്കോ ബോബനും ദിലീപും തമ്മില്‍ സിനിമ ചെയ്യാന്‍ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല. പക്ഷേ ഞാന്‍ അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു.

ചാക്കോച്ചന്റെ റോള്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ പറഞ്ഞു, രണ്ടു പേരും നായകന്മാരാണ്. രണ്ട് പേര്‍ക്കും രണ്ട് സ്വഭാവമാണ്. പക്ഷെ തുല്യപ്രാധാന്യമുള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് കൊണ്ടുവന്നത്. ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായമാണ് എനിക്ക് ഉണ്ടാക്കി തന്നത്,' തുളസി ദാസ് പറയുന്നു. കാവ്യ മാധവന്‍ ആയിരുന്നു ദോസ്തിലെ നായിക.

ഇന്നത്തെ മലയാളത്തിലെ താരമായി തിളങ്ങി നില്‍ക്കുന്ന ജയസൂര്യയെ അതില്‍ ചെറിയ വേഷത്തില്‍ കൊണ്ടു വരാന്‍ സാധിച്ചു. പിന്നീട് ഗോപികയെ അ്‌വതരിപ്പിക്കാന്‍ ്സാധിച്ചു.

പ്രണയമണിത്തൂവല്‍ എന്ന സിനിമയിലൂടെ. ഗോപിക എന്ന പേരിട്ടതും ഞാന്‍ തന്നെയാണ്. അങ്ങനെയൊക്കെ മലയാള സിനിമയ്ക്ക് വേണ്ടി ചെറിയ ചില സംഭാവനകള്‍ ചെയ്തുവെന്ന ആത്മസംതൃപ്തി മനസിലുണ്ട്. തുളസീദാസ് എന്ത് ചെയ്തുവെന്ന് ഒരു പ്രേക്ഷകന് നാളെ ഓര്‍ക്കാന്‍ ഇതൊക്കെയാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32174/kunchacko-boban-refuses-to-act-with-dileep-the-incident-is-as-follows)