---
title: "സിംഹാസനത്തില്‍ ഇരുത്തിയത് തിയേറ്ററുകാര്‍,നന്ദി കാണിക്കണം ; ദുല്‍ഖര്‍ വിഷയത്തില്‍ ഫിയോക്"
english_title: "Fiok's stance comes after it banned Dulquer Salman and production company Weifer Films."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32042/fioks-stance-comes-after-it-banned-dulquer-salman-and-production-company-weifer-films"
published_at: "2022-03-16T11:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623177ceba100_salman.jpg"
keywords: []
---

# സിംഹാസനത്തില്‍ ഇരുത്തിയത് തിയേറ്ററുകാര്‍,നന്ദി കാണിക്കണം ; ദുല്‍ഖര്‍ വിഷയത്തില്‍ ഫിയോക്

> **Lead Summary:** തുടര്‍ച്ചയായി ഒടിടി റിലീസിനായി സിനിമ നല്‍കുന്ന താരങ്ങള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും എതിരെ നിസ്സഹകരണം പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് . ദുല്‍ഖര്‍ സല്‍മാനെയും നിര്‍മാണക്കമ്പനിയായ വെയ്ഫാറര്‍ ഫിലിംസിനെയും വിലക്കിയതിന് പിന്നാലെയാണ് ഫിയോക് നിലപാട്.

## Article Content

തുടര്‍ച്ചയായി ഒടിടി റിലീസിനായി സിനിമ നല്‍കുന്ന താരങ്ങള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും എതിരെ നിസ്സഹകരണം പ്രഖ്യാപിക്കേണ്ടിവരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് . ദുല്‍ഖര്‍ സല്‍മാനെയും നിര്‍മാണക്കമ്പനിയായ വെയ്ഫാറര്‍ ഫിലിംസിനെയും വിലക്കിയതിന് പിന്നാലെയാണ് ഫിയോക് നിലപാട്.

താരങ്ങളെ സിംഹാസനത്തില്‍ പിടിച്ചിരുത്തിയത് തിയറ്ററുകാരാണെന്നും അതിന്റെ നന്ദി തിരിച്ചുണ്ടാകണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് ഏത് രീതിയിലും നിലനിന്നേ മതിയാകൂവെന്നതാണ് സ്ഥിതിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ സ്ഥിരമായി ഒടിടി റിലീസിന് നല്‍കുന്നവര്‍ക്കെതിരെ ഫിയോക് നടപടിക്കൊരുങ്ങുന്നത്.

തുടര്‍ച്ചയായി ഒടിടിയിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ ഭാവി സിനിമകളും ഒടിടിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് പറയേണ്ടിവരുമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദത്തിന് ആധാരമായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വെള്ളിയാഴ്ചയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഇതോടെയാണ് ഇന്നലെ ചേര്‍ന്ന ഫിയോക് എക്‌സിക്യുട്ടീവ് യോഗം ദുല്‍ഖറിനും നിര്‍മാണക്കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

സ്ഥിരമായി ഒടിടിയിലേക്ക് പോകുന്ന ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും എതിരെ 30ന് ചേരുന്ന ഫിയോക് ജനറല്‍ ബോഡി യോഗം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32042/fioks-stance-comes-after-it-banned-dulquer-salman-and-production-company-weifer-films)