---
title: "കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതി; കേസെടുത്തിട്ടും അറസ്റ്റില്ല, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവ ഡോക്ട‍ർ"
english_title: "Torture complaint against Kannan Pattambi; Despite the case, no arrest was made, the young doctor complained to the Chief Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3080/torture-complaint-against-kannan-pattambi-despite-the-case-no-arrest-was-made-the-young-doctor-complained-to-the-chief-minister"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610bd87b72af3_Untitled-4.jpg"
keywords: []
---

# കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതി; കേസെടുത്തിട്ടും അറസ്റ്റില്ല, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവ ഡോക്ട‍ർ

> **Lead Summary:** ഇതോടെ ഡോക്ടർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണൻ പട്ടാമ്പി.

## Article Content

ഇതോടെ ഡോക്ടർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണൻ പട്ടാമ്പി.

ഡോക്ടറുടെ റൂമിലെത്തിയ കണ്ണൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

ഡോക്ടറുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രതി ഒളിവിൽ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടർ പറയുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ ഡോക്ടർ, മുഖ്യമന്ത്രിയ്ക്കും ഡി ജി പി യ്ക്കും പരാതി നൽകി. അതേസമയം അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/3080/torture-complaint-against-kannan-pattambi-despite-the-case-no-arrest-was-made-the-young-doctor-complained-to-the-chief-minister)