---
title: "ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ; മമ്മൂട്ടി"
english_title: "21 years after the ligament rupture, all of these exercises have been painful; Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3052/21-years-after-the-ligament-rupture-all-of-these-exercises-have-been-painful-mammootty"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a346e43c94_Untitled-1.jpg"
keywords: []
---

# ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ; മമ്മൂട്ടി

> **Lead Summary:** ശാരീരികമായി താൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

## Article Content

ശാരീരികമായി താൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

> “ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും.

പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,” .

കോവിഡ് കാലത്ത് അപൂർവ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോർട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്.

ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3052/21-years-after-the-ligament-rupture-all-of-these-exercises-have-been-painful-mammootty)