കോഴിക്കോട് വീടിൻ്റെ ടെറസിൽ കഞ്ചാവ് വളർത്തി യുവാവ്; പൊലീസ് എത്തിയതോടെ മുങ്ങി, പിന്നാലെ പിടിയിൽ

കോഴിക്കോട് വീടിൻ്റെ ടെറസിൽ കഞ്ചാവ് വളർത്തി യുവാവ്; പൊലീസ് എത്തിയതോടെ മുങ്ങി, പിന്നാലെ പിടിയിൽ
Jul 12, 2025 10:19 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി.

ഇതോടെ യുവാവ് വീടിൻ്റെ പുറകിലെ വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പന്തീരാങ്കാവ് പൊലീസ് ഷഫീഖിനെ പിടികൂടുകയായിരുന്നു. കഞ്ചാവ് ചെടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയാണ് മർദ്ദനത്തിനിരയായത്. കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം.

അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടികൊണ്ടു പോയത്. രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വടി ഉപയോഗിച്ച് ശരീരമാസകലം അടിച്ചു.

പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദ്ദിച്ചു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിച്ചു. ഒരു രാത്രിയും പകലും നീണ്ട മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം കടന്നു കളയുകയായിരുന്നു.

നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവർ കഞ്ചാവ് അടിപിടി കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

young man grows cannabis plant on terrace of house at kozhikode

Next TV

Related Stories
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 02:53 PM

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

Jul 12, 2025 01:53 PM

കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ...

Read More >>
'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

Jul 12, 2025 01:36 PM

'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

Jul 12, 2025 01:36 PM

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത്...

Read More >>
'പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ എന്റെ ചൂണ്ടു വിരൽ വിറയ്ക്കും, മനസ്സ് മരവിക്കും'; മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്

Jul 12, 2025 01:15 PM

'പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ എന്റെ ചൂണ്ടു വിരൽ വിറയ്ക്കും, മനസ്സ് മരവിക്കും'; മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്

കുഞ്ഞുങ്ങളുടെ വേർപാടിലെ വേദന പിടിച്ചുലക്കുന്നുവെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡറുടെ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall