പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്

പൊള്ളുന്ന വെളിച്ചെണ്ണ തണുക്കും, ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് എണ്ണ സബ്സിഡിയായി നൽകാൻ കേരഫെഡ്
Jul 8, 2025 05:00 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. ഇതിനായുള്ള നിർദേശം സർക്കാരിനു നൽകിയിട്ടുണ്ടെന്നും ഉടൻ അനുമതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി നിരക്ക് പിന്നീട് നിർണയിക്കും.

കർഷകരിൽനിന്നു നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും തുടങ്ങും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളിൽ ഇസാഫുമായി സഹകരിച്ചുമാണു സംഭരണകേന്ദ്രം തുടങ്ങുക. വിപണി വിലയേക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകിയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുക.

ഓണവിപണയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താൻ 4.5 ലക്ഷം കിലോഗ്രാം കൊപ്രയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. കേരഫെഡിന്റെ പ്ലാന്റിൽ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിനു കൊപ്ര ലഭിക്കാത്തതു കൊണ്ടാണു പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 75 രൂപ വില നൽകി കേരഫെഡ് കണ്ണൂരിൽ സംഭരണം തുടങ്ങിയിരുന്നു. വിപണി വിലയെക്കാൾ ഒരു രൂപ അധികം നൽകി കേരഫെഡ് കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരണം തുടങ്ങിയപ്പോൾ തേങ്ങ വില റെക്കോഡിലെത്തി. ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ച കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിലാണ് കർഷകന് 75 രൂപ നൽകിയത്.

വെളിച്ചെണ്ണ ഉൽപാദനത്തിനുള്ള പച്ചത്തേങ്ങ ലഭിക്കാനുള്ള പ്രതിസന്ധി മറികടക്കാനാണ് കേരഫെഡ് വിപണി വിലയേക്കാൾ കൂടുതൽ വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്. സാധാരണ സംഭരണരീതി ഉപേക്ഷിച്ച്, സംഭരണ ദിവസം തന്നെ കർഷകർക്ക് വില ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു ലീറ്റർ വെളിച്ചെണ്ണയുടെ വില 440 രൂപയിലെത്തി.

Kerafed provide oil subsidy BPL cardholders during Onam cool down burning coconut oil

Next TV

Related Stories
പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

Jul 8, 2025 08:59 PM

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റും

പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി രക്ഷാദൗത്യം...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

Jul 8, 2025 08:50 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു

ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി...

Read More >>
'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

Jul 8, 2025 08:09 PM

'സര്‍ക്കാര്‍ സ്പോൺസർഡ് ഗുണ്ടായിസം'; സര്‍വകലാശാല സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം വിദ്യാർഥികളെയും ജീവനക്കാരെയും ആക്രമിച്ചു - വി.ഡി. സതീശൻ

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

Read More >>
ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

Jul 8, 2025 07:42 PM

ജാഗ്രത തുടരുന്നു; നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാലു ജില്ലകളിയായി ആകെ 485 പേര്‍, ഒരാള്‍ ഐസിയുവിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall