( www.truevisionnews.com ) ശബരി എക്‌സ്പ്രസ് ഇനി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായി മാറുന്നു. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസില്‍ കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു.
പുതിയ ക്രമത്തില്‍ ഓടിത്തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. കൂടാതെ, ട്രെയിനിന്റെ പ്രാഥമിക മെയിന്റെനന്‍സ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറ്റും.
17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റിന്റെ പുതുക്കിയ സമയക്രമം:
20630 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന സമയം: 6:45 എഎം, സെക്കന്തരാബാദില്‍ എത്തിച്ചേരുന്ന സമയം: 11:00 എഎം (അടുത്ത ദിവസം) .
20629 – സെക്കന്തരാബാദില്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടുന്ന സമയം: 2:35 പിഎം, തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന സമയം: 6:20 പിഎം
Sabari Express to become superfast train from now on