ജാഗ്രത പാലിക്കണം; നിപ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം; അറിയിപ്പുമായി ഡിഎംഒ

ജാഗ്രത പാലിക്കണം; നിപ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം; അറിയിപ്പുമായി ഡിഎംഒ
Jul 4, 2025 10:25 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) മലപ്പുറം ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധമൂലം പതിനെട്ടുവയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വൈലന്‍സ് നടത്തി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഫോണ്‍: 0483 2735010, 0483 2735020

രോഗലക്ഷണങ്ങള്‍:

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്ട്യാപനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

മുന്‍കരുതലുകള്‍:
  • മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി
  • മാസ്‌ക് ഉപയോഗിക്കുക.
  • സാമൂഹിക അകലം പാലിക്കുക.
  • ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും
  • ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്.
  • രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക് ധരിക്കേണ്ടതാണ്.


If you notice any symptoms of Nipah, you should immediately inform health workers; DMO issues notice

Next TV

Related Stories
കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റു

Jul 5, 2025 06:45 AM

കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റു

കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് ചുറ്റിക കൊണ്ട്...

Read More >>
പത്തുദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി, പകരം ചുമതല ആർക്കും നൽകിയിട്ടില്ല

Jul 5, 2025 06:29 AM

പത്തുദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി, പകരം ചുമതല ആർക്കും നൽകിയിട്ടില്ല

പത്തുദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്...

Read More >>
നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു

Jul 4, 2025 10:10 PM

നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു

നിപ ജാഗ്രത മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, നിയന്ത്രണങ്ങൾ ശക്തമാക്കി...

Read More >>
വിനയായത് കൊഴുവ; പ്ലേറ്റിൽ നിന്നും മീൻ വറുത്തത് എടുത്തതിൽ പ്രകോപനം, യുവാവിന് മർദ്ദനം, മൂന്ന് പേര്‍ അറസ്റ്റിൽ

Jul 4, 2025 10:03 PM

വിനയായത് കൊഴുവ; പ്ലേറ്റിൽ നിന്നും മീൻ വറുത്തത് എടുത്തതിൽ പ്രകോപനം, യുവാവിന് മർദ്ദനം, മൂന്ന് പേര്‍ അറസ്റ്റിൽ

യുവാവിനെ കള്ളു ഷാപ്പിൽനിന്ന് ബലമായി പുറത്തേയ്ക്ക് കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്നു പേരെ വലപ്പാട് പൊലീസ് അറസ്റ്റ്...

Read More >>
ആകെ ചെലവഴിച്ചത് 108.21 കോടി; മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് സര്‍ക്കാര്‍

Jul 4, 2025 09:43 PM

ആകെ ചെലവഴിച്ചത് 108.21 കോടി; മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് സര്‍ക്കാര്‍

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട്...

Read More >>
Top Stories










News Roundup






https://moviemax.in/-