വീണ്ടും നിപ ബാധ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിയുടെ മരണകാരണം നിപ

വീണ്ടും നിപ ബാധ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിയുടെ മരണകാരണം നിപ
Jul 4, 2025 07:18 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് പരിശോധന റിപ്പോർട്ട്. മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ജൂൺ 28 ന് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പെൺകുട്ടി ജൂലൈ ഒന്നിനാണ് മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ മസ്‌തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നെന്ന് ഡോക്‌ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്‌ടര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

അതിനിടെ നിപ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയുടെ പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

The cause of death of an 18-year-old girl who died in a private hospital in Kozhikode was Nipah.

Next TV

Related Stories
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പിണറായിയുടെ യാത്ര ചികിത്സ ആവശ്യാർത്ഥം

Jul 4, 2025 01:49 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; പിണറായിയുടെ യാത്ര ചികിത്സ ആവശ്യാർത്ഥം

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അമേരിക്കയിലേക്ക്...

Read More >>
നെഞ്ചുനീറി യാത്രയായി; ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ, കണ്ണീരടക്കാനാവാതെ ബിന്ദുവിന് വിട നൽകി നാട്

Jul 4, 2025 01:20 PM

നെഞ്ചുനീറി യാത്രയായി; ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ, കണ്ണീരടക്കാനാവാതെ ബിന്ദുവിന് വിട നൽകി നാട്

കോട്ടയം മെഡിക്കൽ കോളേജ് അപകടം, കണ്ണീരടക്കാനാവാതെ ബിന്ദുവിന് വിട നൽകി...

Read More >>
തെരുവിലിറങ്ങി പ്രതിഷേധക്കാർ; ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ശക്തം

Jul 4, 2025 01:09 PM

തെരുവിലിറങ്ങി പ്രതിഷേധക്കാർ; ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ശക്തം

കോട്ടയം മെഡിക്കൽ കോളേജ് അപകടം, ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ശക്തം...

Read More >>
ജാഗ്രത നിർദ്ദേശം; പാലക്കാട് ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു, നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

Jul 4, 2025 12:48 PM

ജാഗ്രത നിർദ്ദേശം; പാലക്കാട് ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു, നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

പാലക്കാട് ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു, നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില...

Read More >>
നിപ വീണ്ടും പിടിമുറുക്കുന്നു; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Jul 4, 2025 12:43 PM

നിപ വീണ്ടും പിടിമുറുക്കുന്നു; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ...

Read More >>
Top Stories

News Roundup

https://moviemax.in/-