---
title: "ഒടുവില്‍ മൗനം വെടിയുന്നു; അതിക്രമത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഒരുങ്ങി ഭാവന"
english_title: "Actress Bhavana is set to speak for the first time in five years about the atrocities she faced."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29944/actress-bhavana-is-set-to-speak-for-the-first-time-in-five-years-about-the-atrocities-she-faced"
published_at: "2022-03-05T18:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223643eb0440_bhavana.jpg"
keywords: []
---

# ഒടുവില്‍ മൗനം വെടിയുന്നു; അതിക്രമത്തെ കുറിച്ച് പൊതുമധ്യത്തില്‍ സംസാരിക്കാന്‍ ഒരുങ്ങി ഭാവന

> **Lead Summary:** പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. 'നമ്മൾ' എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരം കൂടിയാണ് . പിന്നീട് ഇങ്ങോട്ട് താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്തുവരുന്നത് .

## Article Content

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. 'നമ്മൾ' എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരം കൂടിയാണ് . പിന്നീട് ഇങ്ങോട്ട് താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്തുവരുന്നത് .

അഞ്ച് വര്‍ഷത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരുങ്ങുന്നത്.

അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ എന്നിവരാണ് പരിപാടിയിലെ മറ്റ് അതിഥികള്‍.

പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് ഭാവന സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ തുറന്നു പറഞ്ഞിരുന്നു.

പോസ്റ്റ് ചര്‍ച്ചാ വിഷയതോടെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും, മാധ്യമ, സാമൂഹിക പ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

അതേസമയം, ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വര്‍ഷങ്ങളായി വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ സജീവമാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/29944/actress-bhavana-is-set-to-speak-for-the-first-time-in-five-years-about-the-atrocities-she-faced)