മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മലയാള സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജു മേക്കപ്പ് രംഗത്ത് തരംഗം സൃഷ്ടിച്ചു. ഇന്ന് കേരളത്തിന് പുറമെ ദുബായിലും രഞ്ജുവിന് സ്വന്തം സ്ഥാപനമുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നും ഇന്നത്തെ നിലയിലേക്കുള്ള രഞ്ജു രഞ്ജിമാറുടെ വളർച്ച ഏവർക്കും പ്രചോദനമാണ്. തന്റെ മേക്കപ്പ് ബാഗിലെ പ്രൊഡക്ടുകളുടെ വിലയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ.
മറ്റുള്ളവർ പറയുന്നത് പോലെ കണക്ക് കൂട്ടി പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസവും കൂടി 95000 രൂപയ്ക്ക് പ്രൊഡക്ടുകൾ വാങ്ങി. എപ്പോഴും പുതിയ പ്രൊഡക്ടുകൾ വാങ്ങുന്നയാളാണ്. ഐക്കോണിക്കിന്റെ ഒറിജിനൽ ബ്രഷ് യുകെയിൽ നിന്ന് വരുത്തി. അതിന് 48000 രൂപയാണ് വില. മൊത്തത്തിൽ കണക്ക് ഒരിക്കലും എടുക്കാൻ പറ്റില്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചും രഞ്ജു സംസാരിച്ചു. ഗ്ലൂട്ടാത്തയോൺ ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല. കാൻസർ സെല്ലുകളെ പോലും ഡാമേജ് ചെയ്യും. ഇതുവരകെ ഗ്ലൂട്ടാത്തയോൺ ഉപയോഗിച്ചിട്ട് ഒരു പ്രശ്നം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞാൻ മാസാമാസം ഗ്ലൂട്ടാത്തയോൺ ചെയ്യുന്നുണ്ട്. എനിക്കിഷ്ടം ഐവിയായി ചെയ്യുന്നതാണ്. കാരണം പലപ്പോഴും രാവിലെ ടാബ്ലെറ്റ് കഴിക്കാൻ മറക്കും. 15-20 ദിവസം കൂടുമ്പോൾ ചെയ്താൽ സുഖം. നിറം വെക്കുന്നതിലേക്കാളുപരി സ്കിൻ ആരോഗ്യത്തോടെ ഇരിക്കും.
എത്ര ഉറക്കമുളച്ചാലും സ്കിൻ കുറച്ച് കൂടെ ബെസ്റ്റ് ആയി ഇരിക്കണമെന്നാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ആഴ്ചയിലൊരിക്കൽ വെച്ച് ഞാൻ തുടക്കത്തിൽ ഗ്ലൂട്ടാത്തയോൺ ചെയ്തിരുന്നു. ഇന്ന് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ യാതൊരു വിധ ട്രീറ്റ്മെന്റും വീട്ടിൽ ഇന്ന് ചെയ്യില്ല. നാളെ മുതൽ ഇത് ബാലൻസ് ചെയ്ത് നിർത്താൻ വെെറ്റമിൻ സി ടാബ്ലെറ്റും ഗ്ലൂട്ടാത്തയോൺ ടാബ്ലെറ്റും കഴിക്കും. ഒരു ആഴ്ച കഴിഞ്ഞ് വീണ്ടും ഐവി എടുക്കുന്നു. അപ്പോഴേക്കും നിറം വരും. ചുളിവുകൾ മാറും. മൂന്ന് മാസം കഴിയുമ്പോൾ ടോട്ടലി നല്ല എഫക്ട് വരും.
പിന്നെ അത് മെയിന്റെയിൻ ചെയ്യുകയെന്നതാണ് പ്രധാനമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രഞ്ജു. സ്കിൻ കെയറിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് രഞ്ജു എപ്പോഴും സംസാരിക്കാറുണ്ട്. എന്ത് പേര് വിളിച്ചാലും അത് കൂടുതൽ അല്ല. ഞാൻ സ്കിൻ കെയറിന് വേണ്ടി അത് പോലെ കഷ്ടപ്പെടുന്ന ആളാണ്. എന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ലെന്ന് രഞ്ജു രഞ്ജിമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
makeup artist renjurenjimar opensup about her journey mention product cost