( moviemax.in ) പ്രശസ്ത താരങ്ങളായ ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനം, മലയാള സിനിമയും പ്രേക്ഷകരും ഏറ്റവും ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ്. 2015ൽ നടിയുമായി വേർപിരിഞ്ഞ താരം, 2016ൽ മറ്റൊരു പ്രശസ്ത നടിയും, സിനിമകളിൽ തന്റെ ഭാഗ്യനായികയുമായ കാവ്യ മാധവനെ വിവാഹം ചെയ്തു. ദിലീപും കാവ്യയും തമ്മിലുള്ള പ്രണയം ഗോസ്സിപ് കോളങ്ങൾ പല തവണ ചർച്ച ചെയ്തിരുന്നെങ്കിലും, യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്ന വിവാഹം പ്രേക്ഷകരെയും സിനിമ പ്രവർത്തകരെയും അമ്പരപ്പിച്ചു.
മുന്നൂറിൽ താഴെ മാത്രം അതിഥികൾ പങ്കെടുത്ത, കൊച്ചിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് 21 സിനിമകളിൽ ഒന്നിച്ചഭിനയിച്ച താര ജോഡി ജീവിതത്തിലും ഒന്നിച്ചു. അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
കാവ്യയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് ദിലീപ്
വിവാഹശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, വളരെയേറെ സിനിമകളിൽ തന്റെ നായികയായി എത്തിയ കാവ്യയെ തന്നെ ഭാര്യയാക്കാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തതെന്നും, എത്തിയ അതിഥികളിൽ പലരെയും ക്ഷണിച്ചത് വിവാഹ തലേന്ന്, ഫോണിൽ ആണെന്നും പ്രമുഖ നടൻ വെളിപ്പെടുത്തി. ഈ വിവാഹം ഏറ്റവും ആഗ്രഹിച്ചത്, തന്റെ മകൾ മീനാക്ഷിയാണെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.
"എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ, അതിനൊന്നും കാരണം കാവ്യ ആയിരുന്നില്ല. അതുകൊണ്ട് എന്നെ പേരിൽ ബലിയാടാക്കപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു," ദിലീപ് വെളിപ്പെടുത്തി. "ഞാൻ എൻ്റെ മകളോടും, അമ്മയോടും, സഹോദരനോടും സംസാരിച്ചു, അവരെല്ലാം പിന്തുണ നൽകി. ഞാനും കാവ്യയും, എന്റെ മകൾ മീനാക്ഷിയുടെയും എൻ്റെ അമ്മയോടൊപ്പം സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു," നടൻ കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരുടെ വേർപിരിഞ്ഞതിന് ശേഷം, മറ്റൊരു വിവാഹം ചെയ്യാൻ തന്നെ ഏറ്റവും നിർബന്ധിച്ചത് മകൾ മീനാക്ഷിയാണെന്ന് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ അച്ഛൻ കാവ്യയെ വിവാഹം ചെയ്തപ്പോൾ ആഘോഷങ്ങൾക്ക് മുന്നിൽ തന്നെയുണ്ടായിരുന്നു താര പുത്രി. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.
വിവാഹ ശേഷം ജീവിതം അത്ര സുഖകരമായിരുന്നില്ല ദിലീപിനും കാവ്യയ്ക്കും. കടുത്ത സോഷ്യൽ മീഡിയ ആക്രമണമാണ് ഇരുവരും മഞ്ജു വാര്യർ ആരാധകരിൽ നിന്നും, കുടുംബ പ്രേക്ഷകരിൽ നിന്നും നേരിട്ടത്. വൈകാതെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിന്റെ നിഴലിലാവുകയും, അത് അറസ്റ്റിലേക്ക് നീളുകയും ചെയ്തു. എന്നാൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ മാധവനും മീനാക്ഷിയും. ഇന്ന് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന ഒരു മകൾ കൂടിയുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി എറണാകുളത്ത് നിന്നും ചെന്നൈയിലേക്ക് താമസം മാറിയിരിക്കുകയാണ് താര ദമ്പതികൾ ഇപ്പോൾ. നടന്റെ മൂത്ത മകൾ മീനാക്ഷി അടുത്തിടെ തന്റെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി എം.ബി.ബി.എസ് ഡിഗ്രി നേടിയിരുന്നു.
Dileep decision marry Kavyamadhavan