ദിലീപിനെ ഒറ്റപ്പെടുത്തി, എന്തിന് പാർവതി പോലും ലൈക്ക് അടിച്ചു; പീഡന ആരോപണത്തിൽ വേടൻ മാത്രം എന്താ...! അഖിൽ മാരാർ

ദിലീപിനെ ഒറ്റപ്പെടുത്തി, എന്തിന് പാർവതി പോലും ലൈക്ക് അടിച്ചു; പീഡന ആരോപണത്തിൽ വേടൻ മാത്രം എന്താ...!  അഖിൽ മാരാർ
Jun 19, 2025 02:54 PM | By Athira V

( moviemax.in ) സമൂഹികമായ വിഷയങ്ങളിൽ എല്ലാം ഇടപെടുകയും തന്റെ ചിന്തകളും അഭിപ്രായങ്ങളും പ​ങ്കുവെക്കുകയും ചെയ്യാറുള്ള സംവിധായകനും എഴുത്തുകാരനുമെല്ലാമാണ് ബി​ഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാർ. കഴിഞ്ഞ ദിവസം റാപ്പര്‍ വേടന്‍റെ ഡിഎന്‍എ പ്രസ്‌താവനയ്‌ക്കെതിരെ അഖില്‍ മാരാര്‍ രം​ഗത്ത് എത്തിയത് ചർച്ചയായിരുന്നു.‍ ദളിതരുടെ ജീനിൽ പഠിക്കാനുള്ള ഡിഎൻഎ ഇല്ലെന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വേടൻ പറഞ്ഞത്. അതിന് എതിരെയാണ് അഖിൽ പ്രതികരിച്ചത്.

ഇപ്പോഴിതാ വേടനുമായി അഭിപ്രായ വ്യത്യാസങ്ങൾ വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ അഖിൽ. റാപ്പ് സം​ഗീതത്തോട് വെറുപ്പുള്ളയാളല്ല താനെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് അഖിലിന്റെ അഭിമുഖം ആരംഭിക്കുന്നത്. റാപ്പ് സം​ഗീതം പൊതുവെ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ.

പക്ഷെ റാപ്പ് ഇഷ്ടപ്പെടുന്ന വലിയൊരു വിഭാ​ഗം ആളുകളുണ്ട്. അവർക്കിടയിൽ വേടൻ വലിയൊരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. വേടനെ ഞാൻ ആദ്യമായി ശ്ര​ദ്ധിക്കുന്നത് ലൈം​ഗീക പീഡന ആരോപണവുമായി ബന്ധപ്പെട്ടാണ്. 2023ൽ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ആ പെൺകുട്ടി പരാതി കൊടുക്കാത്തതുകൊണ്ട് നമ്മളാരും അതിന്റെ കേസിന്റെ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചില്ല.

സംഭവത്തിൽ വേടൻ മാപ്പ് പറയുകയും ചെയ്തിരുന്നു. കഞ്ചാവ് കേസുമായി ആദ്യം ഒന്ന് വേടനെ പിടിച്ചു. പിന്നീട് വീണ്ടും അടുത്തിടെ കഞ്ചാവുമായി വേടൻ പിടിക്കപ്പെട്ടു. ഈ കാലഘട്ടം നിങ്ങൾ എടുത്ത് നോക്കൂ... ആരെങ്കിലും വേടന്റെ വളർച്ചയ്ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ടോ?. 2016ൽ ചെറിയ രീതിയിൽ റാപ്പ് തുടങ്ങി താഴെ തട്ടിൽ നിന്നും കഴിവുകൊണ്ട് വളർന്ന് വന്ന പാട്ടുകാരൻ തന്നെയാണ് വേടൻ.

ഓഡിയൻസിനെ ആകർഷിക്കാൻ കഴിവുള്ള വാക്കുകളിലും വരികളിലും അ​ഗ്നി പടർത്താൻ ശേഷിയുള്ള ​ഗായകനാണ്. അതുകൊണ്ടാണ് ഒരുപാട് പേർ അയാളിൽ ആകൃഷ്ടരായതും. ഈ ഒരു വളർച്ചയ്ക്ക് വേടന്റെ ജാതി തടസമായിട്ടുണ്ടോ?. അതുപോലെ വേടൻ റേപ്പ് കേസിൽ ഉൾപ്പെട്ടപ്പോൾ ആരും പ്രതികരിച്ചില്ല. 2017ൽ ഒരു ക്രിമിനൽ, ദിലീപ് പറഞ്ഞിട്ടാണ് ഞാൻ കുറ്റം ചെയ്തതെന്ന് പറഞ്ഞപ്പോൾ കേരള സമൂഹം നടനെ തള്ളിപ്പറഞ്ഞു.


ഭീകരമായി ഒറ്റപ്പെടുത്തി. അയാളോട് കാണിക്കാൻ പറ്റുന്ന എല്ലാ ക്രൂരതയും കാണിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ പല നടന്മാർക്കെതിരെയും ഇതേ ആരോപണം വന്നു. വേടന്റേതിന് സമാനമായി വന്ന ആരോപണമാണ്. അതൊന്നും തന്നെ ഇന്നുണ്ടായ പീഡനം നാളെ പറഞ്ഞതല്ല. വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് പിന്നീട് ഹേമ കമ്മീഷനിൽ പറഞ്ഞത്.

വേടനെതിരെയും ഇത്തരത്തിലുള്ള ആരോപണം വന്നിട്ടുണ്ട്. അന്ന് ഒരു വിഭാ​ഗം വേടനെ ന്യായീകരിച്ചു. മാപ്പ് പറഞ്ഞല്ലോയെന്ന് പറഞ്ഞായിരുന്നു ന്യായീകരണം. എന്തിന് പാർവതി തിരുവോത്ത് പോലും വേടൻ മാപ്പ് പറഞ്ഞതിന് ലൈക്ക് അടിച്ചത് വിവാദമായിരുന്നു. ഒരു പെൺകുട്ടിയെ ഉപദ്രവിച്ചിട്ട് മാപ്പ് പറഞ്ഞാൽ തീരാവുന്നതേയുള്ളു പ്രശ്നമെങ്കിൽ ആ പ്രവൃത്തി ചെയ്ത ബാക്കിയുള്ളവർക്കും നമ്മൾ മാപ്പ് കൊടുക്കണം.

2021 മുതൽ 2025 തുടക്കം വരെ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും നമ്മൾ ആരും എതിർത്തിട്ടില്ല. പൂർണമായും ഒരു കലാകാരൻ എന്ന രീതിയിലായിരുന്നു അപ്പോഴെല്ലാം വേടൻ അറിയപ്പെട്ടിരുന്നത്. അതല്ലാതെ നമുക്ക് ആർക്കും മറ്റൊന്നും തോന്നിയിട്ടില്ല. പുലി പല്ലുമായി ബന്ധപ്പെട്ടുള്ള കേസ് വേടന് എതിരെ വന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ ​ദളിതനെ സർക്കാർ പീഡിപ്പിക്കുകയാണോ എന്നുള്ള ചോദ്യം ഉയർന്ന് വന്നത്.

കമ്യൂണിസ്റ്റ് സർക്കാരിനെതിരെ ആയിരുന്നു ഈ ജനരോഷം. മാത്രമല്ല വേടന് മുമ്പെങ്ങും കിട്ടിയിട്ടില്ലാത്ത സ്വീകര്യത വന്നു. ജാതി കാർഡ് വേടന് അനുകൂലമായി ഏതൊ ഒരു വിഭാ​ഗം ഉപയോ​ഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ വന്നത്. മാത്രമല്ല പുറത്ത് വന്ന വേടൻ പാട്ട്, കല എന്നുള്ളതെല്ലാം മാറ്റിവെച്ച് പിന്നീട് രാഷ്ട്രീയം പറയാൻ തുടങ്ങി. അവിടെയാണ് അപകടങ്ങൾ വന്ന് തുടങ്ങുന്നത് എന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.









AkhilMarar reveals reason behind reaction against rapper Vedan

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall