---
title: "'എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ, ഇന്ദ്രുബലിയായി ഇന്ദ്രൻസ്'; വീഡിയോ വൈറല്‍"
english_title: "fans made indrans wish come true through ai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/297141/fans-made-indrans-wish-come-true-through-ai"
published_at: "2025-06-19T14:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853d4f5d0af4_indrans.jpg"
keywords: []
---

# 'എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ, ഇന്ദ്രുബലിയായി ഇന്ദ്രൻസ്'; വീഡിയോ വൈറല്‍

> **Lead Summary:** ** മല**യാളികളെ ഹാസ്യ കഥാപാത്രങ്ങളിലൂടെ വർഷങ്ങളായി ചിരിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. സമീപകാലത്തായി തമാശ കഥാപാത്രങ്ങളില്‍ നിന്നും മാറി സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടിയിരുന്നു. അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന് താരം മറുപടി നല്‍കിയിരുന്നു. ഇന്ദ്രന്‍സും കാണികളും ആ മറുപടി ഒരുപോലെ ചിരിച്ച് ആസ്വദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകർ.

## Article Content

** മല**യാളികളെ ഹാസ്യ കഥാപാത്രങ്ങളിലൂടെ വർഷങ്ങളായി ചിരിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. സമീപകാലത്തായി തമാശ കഥാപാത്രങ്ങളില്‍ നിന്നും മാറി സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടിയിരുന്നു. അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന് താരം മറുപടി നല്‍കിയിരുന്നു. ഇന്ദ്രന്‍സും കാണികളും ആ മറുപടി ഒരുപോലെ ചിരിച്ച് ആസ്വദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകർ.

[A post shared by Akhil Vinayak ( Kanavu Kadha ) (@kanavukadha)](https://www.instagram.com/reel/DLB7K8mBAV9/?utm_source=ig_embed&utm_campaign=loading)

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ്. 'അമരേന്ദ്രൻസബലി', 'മുതിർന്നവർ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ' , ഇന്ദ്രുബലി എന്നൊക്കെയാണ് കമന്‍റുകള്‍. സോഷ്യൽ മീഡിയയിലെ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/297141/fans-made-indrans-wish-come-true-through-ai)