'വധുവിനും കൊടുക്കൂ, ഓ ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍...'; കല്ല്യാണ വീട്ടില്‍ ഫോട്ടോഗ്രാഫറോട് തഗ് മറുപടിയുമായി ബൈജു

'വധുവിനും കൊടുക്കൂ, ഓ ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍...'; കല്ല്യാണ വീട്ടില്‍ ഫോട്ടോഗ്രാഫറോട് തഗ് മറുപടിയുമായി ബൈജു
Jun 19, 2025 01:37 PM | By Athira V

( moviemax.in ) അഭിമുഖങ്ങളിലും മറ്റും തഗ്ഗ് മറുപടികളിലൂടെ എപ്പോഴും കയ്യടി വാങ്ങാറുള്ള നടനാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ ഒരു വിവാഹവേദിയിൽ വച്ചുള്ള താരത്തിന്‍റെ മറുപടിയാണ് വൈറലാകുന്നത്.

സംവിധായകന്‍ ബാലു കിരിയത്തിന്‍റെ മകന്‍റെ വിവാഹത്തിനെത്തിയതായിരുന്നു ബൈജു. വധൂവരൻമാര്‍ക്കൊപ്പം നിന്ന് ബൈജു ഫോട്ടോയെടുക്കുന്നതിനിടെയാണ് രസകരമായ സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ വരന് ഹസ്തദാനം നല്‍കിയ താരത്തോട് വധുവിനും കൈ നല്‍കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈജു ഉടന്‍ തന്‍റേതായ ശൈലിയില്‍ അവര്‍ക്ക് മറുപടി നല്‍കി.

''ഓ ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍ ഇങ്ങ് വന്നിരിക്കുന്നത്'' എന്നായിരുന്നു ബൈജുവിന്റെ മറുപടി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ ആണ് ബൈജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ജെഎസ്‌കെ, ഭഭബ തുടങ്ങിയവാണ് അണിയറയിലുള്ള സിനിമകള്‍.


actor baijusanthosh thug reply

Next TV

Related Stories
Top Stories