'തൊലിക്കട്ടി സമ്മതിച്ചു, മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകം..!??' ആർ ജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത

'തൊലിക്കട്ടി സമ്മതിച്ചു, മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകം..!??' ആർ ജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത
Jun 17, 2025 06:37 PM | By Athira V

( moviemax.in ) കഴിഞ്ഞ ഏതാനും ദിവസമായി ആർ ജെ അഞ്ജലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യലിടത്ത് വലിയ തോതിൽ ചർച്ചയായി മാറിയിരിക്കുകയാണ്. മെഹന്തിയിട്ട് ജീവിക്കുന്നൊരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചതാണ് വിവാദങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും കാരണമായി മാറിയത്. ഒട്ടനവധി പേരാണ് ഇതിനകം അഞ്ജലിയെയും ഒപ്പമുണ്ടായിരുന്ന നിരഞ്ജനയേയും വിമർശിച്ച് രം​ഗത്ത് എത്തിയത്. ഇപ്പോഴിതാ ക്ഷമാപണം നടത്തിക്കൊണ്ട് അഞ്ജലി പങ്കുവച്ച വീഡിയോയ്ക്ക് നടി ഗീതി സംഗീത നൽകിയ കമന്റ് ഏറെ ശ്രദ്ധനേടുകയാണ്.

ആ സ്ത്രീ കോൾ കട്ട് ചെയ്ത ശേഷവും വീണ്ടും വിളിക്കാനുണ്ടായ പ്രചോദനം എന്തായിരുന്നുവെന്നും അത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായെന്നും ഗീതി സംഗീത ചോദിക്കുന്നു. പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെ അല്ലാതെ ആ സ്ത്രീ ഇനി കോൾ എടുക്കുമോ എന്നും നടി അഞ്ജലിയോട് ചോദിക്കുന്നുണ്ട്.


"ഷെയിം ഓണ്‍ യു ആര്‍ ജെ അഞ്ജലി. അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു.നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കോള്‍ കട്ട് ചെയ്തതും വീണ്ടും ആ നമ്പറിന്‍ നിന്നും വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും.

ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതിലൂടെ എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകം..!??", എന്നായിരുന്നു ഗീതി സംഗീതയുടെ വാക്കുകൾ. ചുരുളി, അപ്പൻ, ചതുരം, ആവാസവ്യൂഹം തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് ഗീതി.




Actress GeethiSangeetha criticizes RJ anjali

Next TV

Related Stories
Top Stories