കാലിൽ വീഴുന്നു, കെട്ടിപ്പിടിക്കുന്നു, എന്തൊക്കെയാ... നല്ല ഒരു മനസ്സ് വേണം; ഗിന്നസ് പക്രുവിനോട് ചെയ്തത് മോശമായി, അന്ന രാജന് വിമർശനം

 കാലിൽ വീഴുന്നു, കെട്ടിപ്പിടിക്കുന്നു, എന്തൊക്കെയാ... നല്ല ഒരു മനസ്സ് വേണം; ഗിന്നസ് പക്രുവിനോട് ചെയ്തത് മോശമായി, അന്ന രാജന് വിമർശനം
Jun 17, 2025 10:53 AM | By Athira V

( moviemax.in ) സിനിമകളേക്കാൾ ജനശ്രദ്ധ ഇന്ന് സിനിമാ ഇവന്റുകൾക്ക് ലഭിക്കുന്നുണ്ട്. ഓൺലെൻ മീഡിയകളുടെ കടന്ന് വരവാണ് ഇതിന് പ്രധാന കാരണം. താരങ്ങളുടെ വീഡിയോകൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പലപ്പോഴും സിനിമാ ഇവന്റുകളിൽ നിന്നുള്ള താരങ്ങളുടെ ചില ദൃശ്യങ്ങൾ ഇവർക്ക് വിനയാകാറുണ്ട്. നടി അന്നവ രാജനും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിരിക്കുകയാണിപ്പോൾ. തേരി മേരി എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനെത്തിയതായിരുന്നു അന്ന രാജൻ.

ഉർവശി, മഞ്ജു വാര്യർ, മുകേഷ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങൾ ലോഞ്ചിം​ഗിനെത്തി. വേദിക്ക് മുന്നിലിരിക്കുന്ന അതിഥികൾക്ക് അന്ന രാജൻ കെെ കൊടുത്തു. മുകേഷിന്റെയും ഇന്നസെന്റിന്റെയും മേജർ രവിയുടെയും കാലിൽ തൊട്ട് വണങ്ങി. മഞ്ജു വാര്യരെ കെട്ടിപ്പിടിച്ചു. എന്നാൽ ഇവർക്കൊപ്പമിരിക്കുന്ന ​ഗിന്നസ് പക്രുവിനെ അന്ന രാജൻ അവ​ഗണിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനം. ​ഗിന്നസ് പക്രുവിന് അന്ന കെെ കൊടുക്കുന്നില്ല. ​ഗിന്നസ് പക്രു ഇക്കാര്യം ശ്രദ്ധിച്ചിട്ടുമുണ്ട്. നടനെ അവ​ഗണിച്ചതിന് വ്യാപക വിമർശനമാണ് ​അന്ന രാജന് നേരെ വരുന്നത്.

പക്രു ചേട്ടനെ മൈൻഡ് ചെയ്യാത്തത് മോശമായിപ്പോയി അല്ലെങ്കിൽ ആരെയും മൈൻഡ് ചെയ്യാം പോകരുതായിരുന്നു, ആർക്കും ഗിന്നസ് റെക്കോർഡ് ഇല്ല പക്ഷെ പക്രുവിനു ഉണ്ട്‌, കുഞ്ഞുണ്ണി മാഷ് പറഞ്ഞ വരികൾ ഓർത്തു പോകുന്നു "വലുപ്പം ഇല്ലായ്മ ആണെന്റെ വലുപ്പം " പ്രായവും കഴിവും നോക്കിയാൽ അന്ന പക്രുവിന്റ കാലിൽ തൊട്ടു വന്ദിക്കേണ്ടതാണ്, ബഹുമാനം നല്ലതാ. പക്ഷെ എല്ലാവരേയും തുല്യമായി കാണാനുള്ള മനസും വേണം, മഞ്ജു ചേച്ചിയെ പോലെ ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് പക്രു ചേട്ടൻ എന്നാ കലാകാരൻ ഇരിക്കണമെക്കിൽ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ചിരി കൊടുത്തോണ്ട് ഒന്നും നഷ്ടപ്പെടാൻ ഇല്ല, പക്രുവിനെ ഈ സ്ത്രീ കണ്ടില്ലങ്കിൽ വേണ്ട ജനലക്ഷങ്ങൾ പക്രുവിനെ എന്നേ കണ്ടതാണ് എന്നിങ്ങനെ കമന്റുകൾ നീളുന്നു.

അതേസമയം അന്ന രാജൻ ​ഗിന്നസ് പക്രുവിനെ മനപ്പൂർവം അവ​ഗണിച്ചതാണോ നടനെ അന്ന കാണാത്തത് കൊണ്ടാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപങ്ങൾ അന്ന രാജന് നേരിടേണ്ടി വരുന്നുണ്ട്. ബോഡി ഷെയിമിം​ഗ് കമന്റുകളാണ് കൂടുതലും. മോശം കമന്റുകളോട് ഒരിക്കൽ അന്ന രാജൻ പ്രതികരിച്ചിട്ടുണ്ട്.

കമന്റുകൾ പോസ്റ്റ് ചെയ്ത് വേദനിപ്പിക്കരുതെന്നും തെെറോയ്ഡ് സംബന്ധിയായ അസുഖ ബാധിതയാണ് താനെന്നും അന്ന് അന്ന രാജൻ തുറന്ന് പറഞ്ഞു. ഓട്ടോ ഇമ്മ്യൂൺ തെെറോയ്ഡ് എന്ന അസുഖ ബാധിതയാണ്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളുടെ തടിപ്പും വേദനയും ഈ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. തന്റെ വീഡിയോ കാണാൻ താൽപര്യമില്ലാത്തവർ കാണേണ്ടതില്ലെന്നും അന്ന രാജൻ അന്ന് വ്യക്തമാക്കി. അന്ന രാജൻ, ഹണി റോസ് തുടങ്ങിയ നടിമാർ നിരന്തരം സോഷ്യൽ മീഡിയയിൽ അധിക്ഷേപം നേരിടുന്നുണ്ട്. ഹണി റോസ് ഒരു ഘട്ടത്തിൽ ഇവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് നീങ്ങി. നെ​ഗറ്റീവ് കമന്റുകളെ അന്ന രാജൻ ഇപ്പോൾ അവ​ഗണിക്കാറാണ് പതിവ്.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അന്ന രാജൻ ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. രജിനികാന്ത് നായകനാകുന്ന ജയിലർ 2 ആണ് അന്ന രാജന്റെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. നഴ്സായിരുന്ന അന്ന രാജൻ 2017 ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് വന്നത്. മികച്ച വിജയം നേടി ഈ സിനിമ അന്നയ്ക്ക് കരിയറിലെ മുന്നോട്ട് പോക്കിന് ​ഗുണം ചെയ്തു. എന്നാൽ പിന്നീട് പരാജയ സിനിമകളും അന്നയുടെ കരിയറിൽ വന്നു.









annarajan ignoring guinness pakru viral video

Next TV

Related Stories
Top Stories










News Roundup