'സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?' ബേസിൽ ജോസഫിനെ ട്രോളി ടൊവിനോ

'സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?' ബേസിൽ ജോസഫിനെ ട്രോളി ടൊവിനോ
Jun 16, 2025 01:43 PM | By Jain Rosviya

(moviemax.in)സോഷ്യൽ മീഡിയ ട്രോള്‍ പേജുകളിലെല്ലാം ഇപ്പോൾ 'കുട്ടി ബേസില്‍' താരമാവുകയാണ്. അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.ഇതിന് മറുപടിയെന്നോണം ബേസിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയത്. കൂടെ ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത പ്രതികരണം നിമിഷനേരംകൊണ്ടാണ് വൈറലായത്.

കൈയില്‍ ഒരു ഗിറ്റാറും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രമാണ് ബേസിൽ ജോസഫ് പോസ്റ്റ് ചെയ്തത്. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്' എന്നാണ് അദ്ദേഹം ഈ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് രസകമായ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ കമന്റിടാന്‍ ടൊവിനോയെ ഒട്ടേറെപ്പേര്‍ ടാഗും ചെയ്തിട്ടുണ്ട്. അധികം വൈകാതെ പ്രതികരണവുമായി ടൊവിനോ തന്നെയെത്തി. സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? എന്നാണ് താരം കമന്റ് ചെയ്തത്. അപ്പൊ ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി... കൊച്ചു ടീവിൽ ആണോ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി ചോദിച്ചത്. അറിഞ്ഞില്ല... ആരും ഒന്നും പറഞ്ഞില്ല എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്. വേടന് മുൻപേ വയനാടൻ എന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ഞെട്ടിച്ചെന്നായിരുന്നു സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ പ്രതികരണം.

അഭിനേതാക്കളായ ബിനു പപ്പു, നൈല ഉഷ, രജിഷ വിജയൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരും ബേസിൽ ജോസഫിന് പ്രോത്സാഹനവുമായെത്തി.




Tovino thomas trolls Basil Joseph viral post

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall