അഹ്‌നയുടേയും നിമിഷിന്റെയും വിവാഹം ഉണ്ടൻ? ഇഷാനിയും അർജുനും ഇഷ്ടത്തിൽ! കൃഷ്ണകുമാറിനും സമ്മതം

അഹ്‌നയുടേയും നിമിഷിന്റെയും വിവാഹം ഉണ്ടൻ? ഇഷാനിയും അർജുനും ഇഷ്ടത്തിൽ! കൃഷ്ണകുമാറിനും സമ്മതം
Jun 15, 2025 05:07 PM | By Athira V

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറിയ അഹാന കൃഷ്ണ യുട്യൂബ് വ്ലോ​ഗിങ്ങിലൂടെയാണ് ആരാധകരെ സമ്പാദിച്ചത്. വാരി വലിച്ച് സിനിമ ചെയ്യുക എന്നതിലുപരി നല്ല സിനിമകളുടെ ഭാ​ഗമാകുന്നതിനോടും കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനോടുമാണ് അഹാനയ്ക്ക് താൽപര്യം. പതിനൊന്ന് വർഷത്തെ സിനിമാ ജീവിതത്തിനിടെ ഒമ്പത് സിനിമയാണ് അഹാന ചെയ്തത്.

അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ്. ലക്കി ഭാസ്കർ അടക്കമുള്ള സിനിമകളുടെ ഛായാ​ഗ്രഹകനായ നിമിഷ് രവിയാണ് ലൂക്കയിലേക്ക് അഹാനയെ സജസ്റ്റ് ചെയ്തത്. ജ​ഗൻ ഷാജി കൈലാസ് സംവി​ധാനം ചെയ്ത മ്യൂസിക്ക് വീഡിയോ കരിയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് നിമിഷ് രവിയുമായുള്ള അഹാനയുടെ സൗഹൃദം.


പത്ത് വർഷത്തിന് അടുത്ത് പഴക്കമുള്ള സൗഹൃദം അടുത്ത കാലത്തായി പ്രണയത്തിലേക്ക് വഴി മാറിയിട്ടുണ്ട്. ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരേയും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ടുപേരുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് അത് വ്യക്തമാണ്. പാട്നർ, ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെയാണ് നിമിഷിനെ അഹാന വിശേഷിപ്പിക്കാറുള്ളത്. നിമിഷിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അഹാനയ്ക്ക് നൂറ് നാവാണ്.

അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കുടുംബത്തിലെ എല്ലാ ഫങ്ഷൻസിനും നിമിഷിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ അധികം പരസ്യപ്പെടുത്താൻ താൽപര്യമില്ലാത്തയാളാണ് അഹാന. പ്രത്യേകിച്ച് റിലേഷൻഷിപ്പുകൾ. അതുകൊണ്ട് കൂടിയാകും നിമിഷുമായി പ്രണയത്തിലാണെന്നത് പറയാൻ അഹാന മടിക്കുന്നതും.

ഇത്തരം കാര്യങ്ങളിൽ സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ് നിമിഷും. അഹാനയുടെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടാൽ പോലും നിമിഷ് അധികം സംസാരിക്കാറില്ല. ഇത്രയുംനാൾ അഹാനയും നിമിഷും പ്രണയത്തിലാണെന്നതിനെ കുറിച്ച് ഒരു സംശയം മാത്രമെ ആരാധകർക്കുണ്ടായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷത്തിന്റെ വ്ലോ​ഗ് വീഡിയോ പുറത്ത് വന്നപ്പോൾ സംശയം ശരിയാണെന്ന് ആരാധകർക്ക് വ്യക്തമായി.


അഹാന തന്നെയാണ് സംശയം ശരിയാണെന്നത് ഉറപ്പിക്കാനുള്ള സൂചനകൾ നൽകിയത്. കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷത്തിനിടെ നിമിഷിനെ കുറിച്ച് അഹാന സംസാരിച്ചിരുന്നു. ഈയൊരു ആഘോഷം നേരത്തെ പ്ലാന്‍ ചെയ്തതല്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെ. പെട്ടെന്ന് തീരുമാനിച്ചതാണ്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആള്‍ക്കാര്‍ മാത്രമേയുള്ളൂ എന്നാണ അഹാന പറഞ്ഞത്.

ഉടനെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ക്രൗഡിൽ നിന്ന് നിമിഷ് എവിടെ എന്ന ചോദ്യം വന്നത്. ഇല്ല. അവന്‍ ഷൂട്ടിന് പോയി. ബാക്കിയെല്ലാവരുമുണ്ടല്ലോ... അശ്വിനുണ്ട്, അര്‍ജുനുണ്ട് എന്നായിരുന്നു അഹാനയുടെ മറുപടി. നിമിഷ് എന്ന പേര് പറ‌ഞ്ഞപ്പോഴേക്കും അഹാനയുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തിരുന്നു. തനിക്ക് ഷൂട്ടിങ് തിരക്കായതുകൊണ്ട് തന്നെ അച്ഛനെയാണ് ഫങ്ഷനിൽ പങ്കെടുക്കാൻ നിമിഷ് പറഞ്ഞയച്ചത്.

നിമിഷിന്റെ പിതാവിന്റെ സംസാരത്തിലും ഭാവിയിൽ ഒരു കുടുംബമായി മാറാൻ പോകുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. അങ്കിള്‍ ഷൈയാണ് സംസാരിക്കുമോ എന്നറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് നിമിഷിന്റെ അച്ഛനെ അഹാന സംസാരിക്കാനായി ക്ഷണിച്ചത്. സിനിമ നടന്‍ എന്ന നിലയിലാണ് കൃഷ്ണകുമാറിനെ ആദ്യം പരിചയപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. പിന്നെ ഇപ്പോഴാണ് കാണുന്നതും അടുത്തിടപഴകുന്നതും.

എന്ത് വന്നാലും എല്ലാത്തിലും നിങ്ങള്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പായി എന്നായിരുന്നു നിമിഷിന്റെ അച്ഛന്‍ വാക്കുകൾ. കൃഷ്ണകുമാർ കുടുംബത്തിന്റെ ഫങ്ഷനിൽ നിമിഷന്റെ കുടുംബാം​ഗങ്ങൾ ഭാ​ഗമാകുന്നത് ഇതാദ്യമാണ്. അഹാനയുടെ ഭാവി വരൻ നിമിഷ് തന്നെയെന്ന് ഉറപ്പായി. എന്നാണ് വിവാഹം കാണാൻ കഴിയുക എന്നിങ്ങനെയെല്ലാമുള്ള ചോദ്യങ്ങളുണ്ട്. അഹാന നിമിഷിനൊപ്പം ഇഷാനിയുടെ സുഹൃത്ത് അർജുന്റെ പേരും പരാമർശിച്ചിരുന്നു.

ഇഷാനിയും അർജുനും പ്രണയത്തിലാണെന്ന റൂമറുകളും കുറേ നാളുകളായി പ്രചരിക്കുന്നുണ്ട്. അതും ശരിയാണെന്ന് ഉറപ്പായി എന്നും കമന്റുകളുണ്ട്. അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ മൂത്തമകൾ വിവാഹം ചെയ്യാൻ പോകുന്ന പയ്യന്റെ മതം വേറെയാണെന്ന തരത്തിൽ കൃഷ്ണ കുമാർ സംസാരിച്ചിരുന്നു. അതിനുള്ള കാരണവും കമന്റ് ബോക്സിൽ ചോദ്യമായി ഉയരുന്നുണ്ട്.




















nimishravi ahaanakrishnas future groom

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall