---
title: "പുലിയാടാ...പുലി..! ‘കുറേകാലമായി തപ്പുന്നു, ലുട്ടാപ്പി സന്തോഷം കൊണ്ട് തുള്ളിച്ചാടി'; ബേസിലിന്റെ വീഡിയോയുമായി സഹോദരി"
english_title: "basiljoseph old video sibling shincyjoby aswamedham episode gspradeep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/296276/basiljoseph-old-video-sibling-shincyjoby-aswamedham-episode-gspradeep"
published_at: "2025-06-15T06:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e20e4026f3_aswa.jpg"
keywords: []
---

# പുലിയാടാ...പുലി..! ‘കുറേകാലമായി തപ്പുന്നു, ലുട്ടാപ്പി സന്തോഷം കൊണ്ട് തുള്ളിച്ചാടി'; ബേസിലിന്റെ വീഡിയോയുമായി സഹോദരി

> **Lead Summary:** സോഷ്യല്‍മീഡിയയില്‍ വൈറലായ ബേസില്‍ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോയുമായി സഹോദരി. കുറേകാലമായി ഈ വീഡിയോ തപ്പുന്നുവെന്നും വീഡിയോ കുത്തിപ്പൊക്കിത്തന്ന കൈരളിക്ക് അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും സഹോദരി ഷിൻസി ജോബി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

## Article Content

സോഷ്യല്‍മീഡിയയില്‍ വൈറലായ ബേസില്‍ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോയുമായി സഹോദരി. കുറേകാലമായി ഈ വീഡിയോ തപ്പുന്നുവെന്നും വീഡിയോ കുത്തിപ്പൊക്കിത്തന്ന കൈരളിക്ക് അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും സഹോദരി ഷിൻസി ജോബി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

സംഭവം കിട്ടിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നും ഞങ്ങളുടെ ചെക്കന്‍ പണ്ടേ ഒരു പുലി ആണെന്ന് എല്ലാവര്‍ക്കും മനസ്സിലായല്ലോയെന്നും അവര്‍ തമാശരൂപേണ കുറിച്ചു.

[A post shared by Shincy Joby (@shincjoseph)](https://www.instagram.com/reel/DK4ZzMfSQIU/?utm_source=ig_embed&utm_campaign=loading)

വയനാട് നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസില്‍ പങ്കെടുത്തത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ബേസിലിന്റെ പ്രായം 14. ബേസില്‍ മനസ്സില്‍ കണ്ട ആളുടെ പേര് പറയാന്‍ ജി എസ് പ്രദീപിന് 17 ചോദ്യങ്ങള്‍ വേണ്ടിവന്നു. അത്രയൊന്നും എളുപ്പത്തില്‍ ബേസില്‍ പിടികൊടുത്തില്ലെന്ന് അര്‍ഥം. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൌണ്ടും കടന്ന് അശ്വമേധം മുന്നോട്ടുപോയതോടെ കാണികളിലും ആവേശമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/296276/basiljoseph-old-video-sibling-shincyjoby-aswamedham-episode-gspradeep)