'മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ എന്റെ വിരല്‍ അറ്റ് പോയേനെ'; മമ്മൂട്ടി പറയുന്നു

 'മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ എന്റെ വിരല്‍ അറ്റ് പോയേനെ';  മമ്മൂട്ടി പറയുന്നു
2022-03-01T13:01:00 | By Susmitha Surendran

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ ചിത്രത്തിന് പവന്‍ പ്രതീക്ഷയാണുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളെക്കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുകയാണ്.

വിരല്‍ അറ്റ് പോകുന്ന തരത്തിലുള്ള അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്നലെ നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിലെ ഒരു രംഗത്തില്‍ മരക്കഷ്ണം കൊണ്ട് തന്റെ വലതു കൈയ്ക്ക് അടിയേല്‍ക്കുന്നുണ്ട്.



ആ മരക്കഷ്ണത്തിന് മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ തന്റെ വിരല്‍ അറ്റ് പോകുമായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.. മൂര്‍ച്ച ഇല്ലായിരുന്നത് കൊണ്ട് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അ്‌തേസമയം രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് മമ്മൂട്ടി പത്രസമ്മേളനത്തില്‍. ഭീഷ്മ പര്‍വ്വവും മഹാഭാരതവും തമ്മിലുള്ള സാമ്യതകളേക്കുറിച്ചും മമ്മൂട്ടി പ്രതികരിക്കുകയുണ്ടായി.

ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത് മുതല്‍ ഉയര്‍ന്നിരുന്നു. മഹാഭാരതവുമായി 'ഭീഷ്മ പര്‍വത്തിനും' ചില സാമ്യമങ്ങളുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറന്‍സുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപര്‍വത്തിലും അതുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.



എന്നാല്‍ ഭീഷ്മ പര്‍വ്വം കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അതേസമയം എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി ഇത് വേറെ വെടിക്കെട്ടാണ് ബിലാല്‍ വേറെ വെടിക്കെട്ടാണ് എന്നായിരുന്നു. ബിലാലുമായി ഭീഷ്മ പര്‍വ്വത്തിന് സാമ്യമില്ല.

ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരിയൊക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍ എന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.



മൈക്കിള്‍ ബിലാല്‍ ആയാല്‍ നിങ്ങള്‍ ചീത്ത വിളിക്കില്ലേയെന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. 'പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് എന്താന്ന് വെച്ചാല്‍ പറയും.

നമുക്ക് അവരോട് പറയാനുള്ളതാണ് ഈ സിനിമ. ഇനി സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയട്ടെ. അവര്‍ പറയുന്നത് സത്യമായി നിങ്ങള്‍ പറഞ്ഞാല്‍ മതി,' എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം.


Content Highlight: Now Mammootty has revealed the conflict scenes of the film.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup