( moviemax.in) ഓരോ വർഷം കഴിയുന്തോറും ജഗദീഷ് എന്ന നടനോടും മനുഷ്യനോടുള്ള മലയാളികളുടെ സ്നേഹവും ബഹുമാനവും വർധിക്കുകയാണ്. നടൻ എന്ന രീതിയിൽ ഏറ്റവും തിരക്കുള്ള സമയങ്ങളിലൂടെയാണ് ജഗദീഷ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ മാസവും നടൻ ഭാഗമായ ഒരു സിനിമയെങ്കിലും റിലീസ് ചെയ്യപ്പെടാറുണ്ട്. എല്ലാ സിനിമയിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടന്റേത്. സിനിമയോടുള്ള ജഗദീഷിന്റെ താൽപര്യം മനസിലാക്കിയ ഒരു പങ്കാളിയായിരുന്നു രമ.
അതുകൊണ്ട് തന്നെ സിനിമയ്ക്ക് പിന്നാലെ പോകാനുള്ള നടന്റെ താൽപര്യത്തെ ഒരിക്കലും രമ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ നിരന്തരം ഫസ്റ്റ് ഡെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കണ്ടിരുന്ന തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്. പുതിയ സിനിമ ആഭ്യന്തര കുറ്റവാളിയുടെ പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
എന്റെ പ്രൊഫഷൻ എന്താണെന്നത് എന്റെ ഇഷ്ടത്തിന് വിട്ടയാളായിരുന്നു എന്റെ ഭാര്യ. ഒരിക്കൽ പോലും രമ ലൊക്കേഷനിൽ വന്നിട്ടില്ല. അങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുമില്ല. അതുപോലെ സിനിമകൾ ഇറങ്ങിയാൽ ഫസ്റ്റ് ഡെ കാണണമെന്നതാണ് എന്റെ ആഗ്രഹം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ ഫസ്റ്റ് ഡെ തന്നെ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. താൽപര്യമില്ലാതിരുന്നിട്ടും രമ എനിക്കൊപ്പം വരുമായിരുന്നു.
അതുപോലെ ഒരിക്കൽ ശേഷം കാഴ്ചയിൽ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ അഡ്വാൻസായി ടിക്കറ്റൊക്കെ ഫസ്റ്റ് ഡെ ഷോയ്ക്ക് വേണ്ടി എടുത്തു. അതുമായി വളരെ ഹാപ്പിയായി രമയുടെ അടുത്ത് ചെന്ന് ആവേശത്തോടെ കാണിച്ച് കൊടുത്തു. ഫസ്റ്റ് ഡെ ആറര മണിയ്ക്കുള്ള ഷോയ്ക്കാണ് ബുക്ക് ചെയ്തതെന്നും പറഞ്ഞു.
അതുകണ്ട് രമ ചോദിച്ചത് എന്തായിത്..? ഒരു മാതിരി ചില ആളുകളപ്പോലെ ഫസ്റ്റ് ഡെ തന്നെ തള്ളിക്കയറിപ്പോയി സിനിമ കാണുന്നതെന്ന്. രമ അത് പറഞ്ഞതും ഞാൻ തകർന്ന് പോയി. പിന്നീട് ഞങ്ങൾ ഒരു ധാരണയിലെത്തി. ഫസ്റ്റ് ഡെ ഷോ കാണാൻ എന്നോട് പൊക്കോളാൻ പറഞ്ഞു. അതിനുശേഷം തിരക്ക് കുറവുള്ള ഒരു ദിവസം കുട്ടികളുമായി താൻ പോയി സിനിമ കണ്ടോളാമെന്നും രമ പറഞ്ഞു.
അതുപോലെ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. റിപ്പീറ്റേഷനായിപ്പോയെങ്കിൽ ക്ഷമിക്കുക. ഷൂട്ടിങ് ഇല്ലാത്ത വെള്ളിയാഴ്ച ദിവസങ്ങളിൽ മൂന്ന് ഷോ കാണാൻ വേണ്ടി വീട്ടിൽ നിന്നും എനിക്ക് ചോറ് പൊതികെട്ടി തന്ന് വിട്ടിട്ടുണ്ട് ഭാര്യ. വെള്ളിയാഴ്ച ഞാൻ വീട്ടിലുണ്ടെങ്കിൽ എന്നോട് ഭാര്യ ചോദിക്കും ഇന്ന് സിനിമയ്ക്ക് പോണില്ലേയെന്ന്.
ഭാര്യ തന്നുവിട്ട ചോറ് കാറിലിരുന്ന് തിന്നശേഷം അടുത്ത ഷോയ്ക്ക് കേറും എന്നുമാണ് ജഗദീഷ് പറഞ്ഞത്. താരത്തിന് സിനിമയോടുള്ള താനും കണ്ടിട്ടുള്ളതാണെന്ന് യുവനടൻ ആനന്ദ് മന്മദനും പറഞ്ഞു. ഞങ്ങൾ തിരുവന്തപുരത്താണ് സിനിമ കാണാൻ പോകാറുള്ളത്. ഞാൻ സുഹൃത്തുക്കൾക്കൊപ്പം എല്ലാ വെള്ളിയാഴ്ചയും സിനിമ കാണാൻ പോകാറുണ്ട്. കൃപ തിയേറ്ററിലാണ് പോകാറുള്ളത്. അവിടെ ചെല്ലുമ്പോഴെല്ലാം ജഗദീഷ് സാർ അവിടെയുണ്ടാകും.
പടം തുടങ്ങുന്നതിന് സെക്കന്റുകൾക്ക് മുമ്പ് സാർ തിയേറ്ററിൽ കയറും. പടം വിട്ടയുടൻ ഇറങ്ങിപ്പോകും എന്നാണ് ആനന്ദ് പറഞ്ഞത്. പ്രായം എഴുപതിനോട് അടുത്തുവെങ്കിലും ന്യൂജനറേഷൻ പിള്ളേരേക്കാൾ അപ്ഡേറ്റഡാണ് ജഗദീഷ്. സമാകാലിക വിഷയങ്ങളിൽ അടക്കം കൃത്യമായ നിലപാടുകൾ താരം പങ്കുവെക്കാറുണ്ട്. ആഭ്യന്തര കുറ്റവാളിയിൽ നായകവേഷം ചെയ്യുന്നത് നടൻ ആസിഫ് അലിയാണ്.
നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാർ.
#jagadish #shares #wife #reaction #booked #movie #tickets #firstdayshow