മധുരമൂറുന്നൊരു കഥയുമായി 'കേക്ക് സ്‌റ്റോറി' ശനിയാഴ്ച മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

മധുരമൂറുന്നൊരു കഥയുമായി 'കേക്ക് സ്‌റ്റോറി' ശനിയാഴ്ച മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
Apr 18, 2025 03:41 PM | By Athira V

( moviemax.in) മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ സുനിൽ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മധുരമൂറുന്നൊരു കേക്ക് കഥയുമായി എത്തുന്ന ചിത്രം ശനിയാഴ്ച മുതലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകൾ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ടീസറും പാട്ടും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രവേദ റീൽസിൻ്റേയും ജെകെആർ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് 'കേക്ക് സ്റ്റോറി' നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്.

ബാബു ആൻറണി, ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശ താരങ്ങളായ അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. തമിഴ് നടനായ റെഡിൻ കിങ്സ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അച്ഛനോടൊപ്പം നാല് ചിത്രങ്ങളിൽ അസിസ്റ്റൻറ് ഡയറക്ടറായും, മറ്റൊരു ചിത്രത്തിൽ എഡിറ്റർ ആയും പ്രവർത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എൻഎം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റിൽസ്: ഷാലു പേയാട്, അസിസ്റ്റൻറ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആർഒ: ആതിര ദിൽജിത്ത്.





#cakestory #movie #booking #started

Next TV

Related Stories
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

Apr 19, 2025 02:33 PM

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ; നടപടി കേസെടുത്തതിന് പിന്നാലെ

ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ്...

Read More >>
325  കോടി !!!   എമ്പുരാൻ നേടിയ തുക കേട്ട്  ഞെട്ടി മോളിവുഡ്, കണക്കുകള്‍ പുറത്തുവിട്ട് മോഹൻലാല്‍

Apr 19, 2025 02:31 PM

325 കോടി !!! എമ്പുരാൻ നേടിയ തുക കേട്ട് ഞെട്ടി മോളിവുഡ്, കണക്കുകള്‍ പുറത്തുവിട്ട് മോഹൻലാല്‍

ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്...

Read More >>
മാർക്കോ അല്ല പ്രശ്നം; നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്‍

Apr 19, 2025 01:32 PM

മാർക്കോ അല്ല പ്രശ്നം; നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന്‍

സംഭവത്തില്‍ താര സംഘടനയുടെ ഇടപെടലുണ്ടാകുമെന്നും വാര്‍ത്തകള്‍...

Read More >>
'സന്തോഷത്തിലായിരുന്നു ചെന്നത്... അന്ന് ഞാൻ തകർന്ന് പോയി, സിനിമയ്ക്ക് പോകുമ്പോൾ ഭാര്യ ചോറ് തന്നുവിടും' -ജ​ഗദീഷ്

Apr 19, 2025 12:56 PM

'സന്തോഷത്തിലായിരുന്നു ചെന്നത്... അന്ന് ഞാൻ തകർന്ന് പോയി, സിനിമയ്ക്ക് പോകുമ്പോൾ ഭാര്യ ചോറ് തന്നുവിടും' -ജ​ഗദീഷ്

എന്റെ പ്രൊഫഷൻ എന്താണെന്നത് എന്റെ ഇഷ്ടത്തിന് വിട്ടയാളായിരുന്നു എന്റെ ഭാര്യ. ഒരിക്കൽ പോലും രമ ലൊക്കേഷനിൽ...

Read More >>
Top Stories