( moviemax.in) കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോ പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. 'രാജുവേട്ടന്‍' എന്ന ക്യാപ്ഷനോടെയാണ് ആര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആര്യ പറഞ്ഞ തമാശകേട്ട് പൃഥ്വിരാജ് മനം നിറഞ്ഞ് ചിരിക്കുന്നത് വീഡിയോയില്‍ കാണാം. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോഴാണ് ആര്യയും പൃഥ്വിരാജും സംസാരിച്ചത്.
ഇതിന് താഴെ ഒട്ടേറെ പേരാണ് ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ദീര്‍ഘനാളത്തെ സൗഹൃദവും സ്‌നേഹവും ഈ വീഡിയോയില്‍ കാണാമെന്ന് ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
മുമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. ' ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ വരണം എന്ന് പറഞ്ഞ് ക്ഷണിക്കുന്നത്' എന്ന് അന്ന് പൃഥ്വിരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. അന്ന് മുതലുള്ള സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു എന്നതിനുള്ള തെളിവാണ് ഈ വീഡിയോ എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
#mayoraryarajendran #shares #prithviraj #video